വെറും 7,999 രൂപക്ക് മികച്ച ഫീച്ചറുകൾ, റെഡ്മി 8 ഇന്ത്യൻ വിപണിയിൽ !

വെബ്‌ദുനിയ ലേഖകൻ| Last Updated: ബുധന്‍, 9 ഒക്‌ടോബര്‍ 2019 (15:41 IST)
ഉത്സവ സീസൺ പ്രമാണിച്ച് കുറഞ്ഞ വിലക്ക് മികച്ച ഫീച്ചറുകളുമായി ഒരു എക്കണോമി സ്മാർട്ട്‌ഫോണിനെ കൂടി വിപണിയിലെത്തിച്ചിരിക്കുകയാണ് ഷവോമി. ഷവോമി 8Aക്ക് പിന്നാലെയാണ് 8 സീരീസിലെ അടുത്ത സ്മാർട്ട്‌ഫോണായി റെഡ്മി 8നെ ഷവോമി വിപണിയിലെത്തിച്ചിരിക്കുന്നത്.


വെറും 7999 രൂപക്ക് ഡ്യുവൽ റിയർ ക്യാമറയുള്ള സ്മാർട്ട്ഫോൺ ലഭ്യമാക്കുകയാണ് ഷവോമി. ക്യാമറക്ക് കരുത്ത് പകരുന്നതാകട്ടെ സോണിയുടെ ഐഎംഎക്സ് 363 സെൻസറും. 3 ജിബി റാം 32 ജിബി സ്റ്റോറേജ്, 4 ജിബി റാം 64 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് സ്മാർട്ട്‌ഫോൺ വിപണിയിലെത്തിയിരിക്കുന്നത്.

3 ജിബി റാം വേരിയന്റിന് 7,999 രൂപയും, 4 ജിബി റാം പതിപ്പിന്, 8999 രൂപയുമാണ് ഇന്ത്യൻ വിപണിയിലെ വില. എന്നാൽ ആദ്യത്തെ 50 ലക്ഷം ഓർഡറുകളിൽ 4 ജിബി റാം പതിപ്പ് വെറും 7999 രൂപക്ക് ലഭിക്കും. സോണിയുടെ ഐഎംഎക്സ് സെൻസർ കരുത്തുപകരുന്ന 12 പിക്സൽ ക്യമറയാണ് പിന്നിലെ പ്രധാന ക്യാമറ. 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസർ കൂടി അടങ്ങുന്നതാണ് ഡ്യുവൽ റിയർ ക്യാമറ.

ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 439 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുക. 18W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയോടുകൂടിയ 5000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി 8ൽ നൽകിയിരിക്കുന്നത്. ഒക്ടോബർ 12 മുതൽ റെഡ്മി 8 ഓൺലൈൻ സ്റ്റോർ വഴിയും എം‌ഐ ഹോം സ്റ്റോറുകൾ വഴിയും ഫ്ലിപ്കാർട്ടിലൂടെയും ലഭ്യമായി തുടങ്ങും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :