ഇന്ത്യയിലേയ്ക്ക് ആദ്യ 5G സ്മാർട്ട്ഫോൺ എത്തിയ്ക്കാൻ റിയൽമി, റിയൽമി എക്സ്50 പ്രോ ഫെബ്രുവരി 24ന് വിപണിയിൽ അവതരിപ്പിയ്ക്കും

വെബ്‌ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 18 ഫെബ്രുവരി 2020 (19:24 IST)
ഇന്ത്യയിലേയ്ക്ക് ആദ്യ 5G സ്മാർട്ട്‌ഫോൺ എത്തിയ്ക്കാൻ റിയൽമി. റിയൽമിയുടെ ഫ്ലാഗ്‌ഷിപ് സ്മാർട്ട്‌ഫോണായ റിയൽമി എക്സ് 50 പ്രോയെ ഫെബ്രുവരിൽ 24ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിയ്ക്കും. റിയൽമി ഇന്ത്യ മേധാവി മാധവ് സേത്താണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. 24ന് ഉച്ചയ്ക്ക് 2.30ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിലാണ് സ്മാർട്ട്‌ഫോണിനെ വിപണിയിൽ അവതരിപ്പിയ്ക്കുന്നത്.

ലോഞ്ചിന് മുന്നോടിയയി ഫോണിന്റ് ഫീച്ചറുകളും റിയൽമി പുറത്തുവിട്ടു. 90 ഹെര്‍ട്സ് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ് സ്മാർട്ട്‌ഫോണിൽ നൽകിയിരിയ്ക്കുന്നത്. ഡ്യുവൽ പഞ്ച്‌ഹോൾ സെൽഫി ക്യാമറ ഫോണിൽ ഇടംപിടിച്ചിരിയ്ക്കുന്നത്. ക്വാഡ് റിയർ ക്യാമറകളാണ് മറ്റൊരു സവിശേഷത. 65വാട്സ് സൂപ്പര്‍ഡാര്‍ട്ട് ചാര്‍ജ് സാങ്കേതികവിദ്യയാണ് സ്മാർട്ട്ഫോണിന്റെ ഏറ്റവും ആകർഷകമായ ഫിച്ചർ. 30 മിനിറ്റിനുള്ളില്‍ 4000 എംഎഎച്ച്‌ ബാറ്ററി പൂജ്യത്തില്‍ നിന്ന് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :