കറുത്ത നിറം മോശമാണോ? ഇൻസ്റ്റഗ്രാമിലെ ബ്ലാക്ക്‌ഫേസ് ഫിൽറ്ററിനെതിരെ പ്രതിഷേധം

അഭിറാം മനോഹർ| Last Updated: ചൊവ്വ, 27 ജൂലൈ 2021 (19:35 IST)
വെളുത്തനിറം നല്ലതാണെന്നും കറുപ്പെന്നാൽ മോശമാണെന്നുമുള്ള കാഴ്‌ച്ചപ്പാട് നമ്മുടെ സമൂഹത്തിൽ കാലാകാലങ്ങളായി നിലനിൽക്കുന്ന ഒന്നാണ്.
നിറം കുറവാണെന്നും വെളുക്കുന്നതാണ് ഭംഗിയെന്നും ഭൂരിഭാഗം ഇപ്പോഴും കരുതുമ്പോൾ സോഷ്യൽ മീഡിയയിലെ ബ്ലാക്ക്‌ഫേസ് ഫിൽറ്ററാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

വാലിയ ബേബിക്യാറ്റ്‌സ് എന്ന അക്കൗണ്ട് ഉടമ തന്റെ ട്വിറ്ററിൽ ഇക്കാര്യങ്ങൾ എടുത്തുകാട്ടി വീഡിയോ പുറത്തിറക്കിയതോടെയാണ് ഇൻസ്റ്റഗ്രാമിലെ ബ്ലാക്ക്‌ഫേസ് ഫിൽറ്റർ വിവാദമായത്. ഇൻസ്റ്റഗ്രാമിലെ ബ്ലാക്ക്‌ഫിൽറ്റർ ഉപയോഗിച്ചുള്ള വീഡിയോകളിൽ തുടക്കത്തിൽ ആളുകളുടെ നിറം കറുപ്പും മുഖഭാവം സങ്കടവുമാണ്. എന്നാൽ കറുപ്പ് നിറം മാറി വെള്ളയിലേക്ക് വരുമ്പോൾ ആളുകൾ സന്തോഷിക്കുന്നത് കാണാം. എന്താണ് ഈ ആളുകളുടെ പ്രശ്‌നം. എന്തിനാണ് ഫെയര്‍ ആന്‍ഡ് ലൗലി എന്നതിനെ ഇത്രയും ഗ്ലോറിഫൈ ചെയ്യുന്നത്.വാലിയ ബേബിക്യാറ്റ്‌സ് ചോദിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :