അഭിറാം മനോഹർ|
Last Modified ചൊവ്വ, 17 ഫെബ്രുവരി 2026 (10:08 IST)
Shri Akash Ambani, Chairman, Jio, showcases Prime Minister Narendra Modi, Jio AI Pavilion during the India AI Impact Summit 2026, showcasing the companys AI-led transformation across healthcare, education, culture, and smart home solutions.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്നതിനുള്ള ഇന്ത്യ AI ഇംപാക്ട് സമിറ്റിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജിയോയുടെ AI പവിലിയന്‍ സന്ദര്‍ശിച്ചു. സ്വകാര്യ മേഖലയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നവീകരണങ്ങള്‍ രാജ്യത്തിന്റെ ഡിജിറ്റല്‍ ഭാവിയെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതിലടക്കം നിര്‍ണായകമായ ചര്‍ച്ചകളാകും ഇന്ത്യ എ ഐ സമ്മിറ്റില്‍ ഉണ്ടാവുക.
സമ്മിറ്റിന് മുന്നോടിയായി ജിയോ പവലിയന്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രിക്ക് റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന എ ഐ ഇക്കോസിസ്റ്റത്തിന്റെ
ഘടകങ്ങളെ പറ്റി ആകാശ് അംബാനി വിശദീകരിച്ചു. എല്ലാ ജനങ്ങളിലേക്കും എ ഐ ടെക്‌നോളജി എത്തിക്കുന്നതാണ് ജിയോയുടെ ലക്ഷ്യമെന്ന് ആകാശ് അംബാനി വ്യക്തമാക്കി.
ജിയോ ഇന്റലിജന്‍സ്, ജിയോ സന്‍സ്‌കൃതി,ജിയോ ആരോഗ്യ, ജിയോ അറ്റ് ഹോം എന്നിങ്ങനെ 4 സേവനങ്ങളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഭാഷകളും സാംസ്‌കാരിക ഉള്ളടക്കവും ഡിജിറ്റലായി സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ജിയോയുടെ സന്‍സ്‌കൃതി എ ഐ ചെയ്യുന്നത്.
ലോകമെമ്പാടുമുള്ള ടെക് കമ്പനികളും നയരൂപീകരണ വിദഗ്ധരും പങ്കെടുക്കുന്ന ഇന്ത്യ AI ഇംപാക്ട് സമിറ്റ്, രാജ്യത്തിന്റെ AI രംഗത്തെ വളര്‍ച്ചയും നയപരമായ ദിശയും നിര്‍ണയിക്കുന്ന പ്രധാന വേദിയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഈ പശ്ചാത്തലത്തില്‍ ജിയോ പവിലിയനിലേക്കുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.