നിലവിലുള്ളതിൽ ചുരുക്കം ക്രിപ്‌റ്റോകറൻസികൾ മാത്രമെ നിലനിൽക്കു: രഘുറാം രാജൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 25 നവം‌ബര്‍ 2021 (12:48 IST)
നിലവിലുള്ള ആറായിരത്തോളം വ്യത്യസ്‌തമായ ക്രിപ്‌റ്റോ കറൻസികളിൽ വിരലിലെണ്ണാവുന്ന കറൻസികൾ മാത്രമെ ഭാവിയിലും നിലനിൽക്കുവെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. സിഎൻബി‌സിക്ക് നൽകിയ അഭിമുഖത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിലെ ക്രി‌പ്‌റ്റോ മാർക്കറ്റ് തരംഗം പതിനേഴാം നൂറ്റാണ്ടിൽ ഹോളണ്ടിൽ സംഭവിവ്ച്ച ടുലിപ് മാനിയ പോലെ ഒന്നാണെന്നും ക്രി‌പ്‌റ്റോ മാർക്കറ്റ് ഒരു ആണെന്നും രഘുറാം രാജൻ അഭിപ്രായപ്പെട്ടു.സ്ഥിരമായ മൂല്യം ഇല്ലാത്ത ഒരുപാട് ക്രിപ്‌റ്റോ കറൻസികൾ ഉണ്ട്. ഡിമാൻഡ് മാത്രമാണ് അവയ്ക്ക് ഉയർന്ന മൂല്യം നൽകുന്നത്. ഇതൊരു ബബിളാണ്.

നിക്ഷേപകർക്ക് കൃത്യമായ ധാരണയില്ലാത്തതിനാൽ പലരും ക്രിപ്‌റ്റോ ഇടപാടുകളിൽ പണം കളയാൻ സാധ്യതയേറെയാണ്. കൃത്യമായ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളുമില്ലാത്ത ചിട്ടികൾ പോലെയാണ് നിലവിലെ ക്രിപ്‌റ്റോ മാർക്കറ്റ്. അതിനാൽ തന്നെ ഇത് തകരാൻ സാധ്യതകൾ ഏറെയാണ് രഘുറാം രാജൻ പറഞ്ഞു.

നവംബർ 29ന് ആരംഭിക്കാനിരിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ക്രിപ്‌റ്റോകറൻസി റഗുലേഷൻ ബിൽ പാസാക്കാനിരിക്കെയാണ് രഘുറാം രാജന്റെ പരാമർശം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :