ബാക്ടീരിയയിൽനിന്നും വൈദ്യുതി ഉത്പാദിയ്ക്കാം, ഉപകരണങ്ങൾ കണ്ടെത്തി ഗവേഷകർ !

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 18 ഫെബ്രുവരി 2020 (14:30 IST)
മഴയിൽനിന്നും വെള്ളത്തിൽനിന്നും വെളിച്ചത്തിൽ നിന്നുംമാത്രമല്ല. ബാക്ടീരിയയിൽനിന്നും വൈദ്യുതി ഉത്പാദിയ്പ്പിക്കാൻ സധിയ്ക്കുന്ന സങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് ഗവേഷകർ. അമേരിയ്ക്കയിലെ മസ്സച്യുസെറ്റ്സ് സർവകലാശാലയിലെ ഗവേഷകരാണ് ഇത്തരം ഒരു സാങ്കേതികവിദ്യ വികസിപ്പിച്ചിരിയ്ക്കുന്നത്. വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവശ്യുമായ ഉപകരണങ്ങളും ഗവേഷകർ നിർമ്മിച്ചുകഴിഞ്ഞു.

പ്രകൃതിദത്ത ബാക്ടീരിയകളുടെ പ്രോട്ടീൻ ഉപയോഗിച്ച് അന്തരീക്ഷ വായുവിൽനിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ഉപകരണങ്ങളാണ് ഗവേഷകർ വികസിപൊപ്പിച്ചിരിയ്ക്കുന്നത്. 'എയർ ജെൻ' എന്നാണ് ഇതിന്റെ പേര്. വായുവിൽ പ്രവർത്തിയ്ക്കുന്ന ജനറേറ്റർ എന്ന് സാരം. 30 വർഷങ്ങൾക്ക് മുൻപ് അമേരിയ്ക്കയിലെ പൊട്ടോമാക് നദിയിലെ ചെളിയിൽനിന്നും കണ്ടെത്തിയ ജിയോ ബാക്ടർ എന്ന സൂക്ഷ്മാണുക്കൾ നിർമ്മിച്ച അൾട്രാസ്മാൾ പ്രോട്ടീൻ വൈദ്യുത ചാലക വയറുകൾ ഉപയോഗിച്ചാണ് ഈ ജനറേറ്റർ നിർമ്മിച്ചിരിയ്ക്കുന്നത്.

ഈർപ്പം തീരെ കുറവുള്ള സഹാറ മരുഭൂമി പോലുള്ള സ്ഥലങ്ങളിലും ഈ ഉപകാരണത്തിന് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും എന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. ഒട്ടും മലിനീകരണമില്ലാതെയും, കുറഞ്ഞ ചിലവിലും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഒരു മാർഗമാണ് ഇതെന്നും ഗവേഷകർ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :