Grok A I : ഗ്രോക് എഐ ദുരുപയോഗം ചെയ്യുന്നു, അശ്ലീല ഉള്ളടക്കങ്ങളിൽ 72 മണിക്കൂറിനുള്ളിൽ നടപടി വേണം, എക്സിനെതിരെ നോട്ടീസയച്ച് കേന്ദ്രം

Global Outrage,Deepfake, Grok AI, Morphed Images,ഗ്രോക്ക് എ ഐ, ഡീപ്ഫേക്ക്, മോർഫ്ഡ് ഇമേജുകൾ
രേണുക വേണു| Last Modified ശനി, 3 ജനുവരി 2026 (11:56 IST)
ന്യൂഡല്‍ഹി: എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള X കോര്‍പ്പ് (മുന്‍ ട്വിറ്റര്‍) പ്ലാറ്റ്ഫോമിനെതിരെ കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം . X പ്ലാറ്റ്ഫോമിലെ എഐ ചാറ്റ്ബോട്ടായ Grok ദുരുപയോഗം ചെയ്ത് അശ്ലീല ഉള്ളടക്കമുള്ള
ചിത്രങ്ങളും വീഡിയോകളും സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ എക്‌സിനെതിരെ നോട്ടീസയച്ചത്.

സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ട് വ്യാജവും അപമാനകരവുമായ രീതിയില്‍ അശ്ലീലചിത്രങ്ങള്‍ നിര്‍മിക്കപ്പെടുന്നത് വഴി എക്‌സ് ചെയ്യുന്നത് ഗുരുതരമായ നിയമലംഘനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത്തരം ഉള്ളടക്കങ്ങള്‍ വ്യക്തികളുടെ സ്വകാര്യതയും മാന്യതയും ലംഘിക്കുന്നതാണെന്നും ഇത് അനുവദിക്കാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.


നിയമവിരുദ്ധമായ എല്ലാ ഉള്ളടക്കങ്ങളും ഉടന്‍ നീക്കം ചെയ്യാനും, ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും X-നോട് നിര്‍ദേശം നല്‍കി. 2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്, 2021ലെ **ഐടി റൂള്‍സ് എന്നിവ പ്രകാരം പ്ലാറ്റ്ഫോമുകള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ X ലംഘിച്ചുവെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

നോട്ടീസ് ലഭിച്ച ശേഷം 72 മണിക്കൂറിനുള്ളില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചുള്ള Action Taken Report സമര്‍പ്പിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇതില്‍ പരാജയപ്പെട്ടാല്‍ X-ന് ലഭിച്ചിരുന്ന നിയമപരമായ സംരക്ഷണം
നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും നോട്ടീസില്‍ മുന്നറിയിപ്പുണ്ട്.


എഐ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ദോഷകരമായ ഉള്ളടക്കം സൃഷ്ടിക്കുന്നത് രാജ്യത്തെ ഡിജിറ്റല്‍ സുരക്ഷക്കും സാമൂഹിക മൂല്യങ്ങള്‍ക്കും വെല്ലുവിളിയാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. എഐയുടെ ഉത്തരവാദിത്വപരമായ ഉപയോഗം ഉറപ്പാക്കാന്‍ ടെക്നോളജി കമ്പനികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :