1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. Microsoft Offers Voluntary Buyouts to Around 60,000 Employees Globally

ജീവനക്കാരെ കുറയ്ക്കാൻ മൈക്രോസോഫ്റ്റ്, വിആർഎസിലൂടെ 60,000 പേരെ പറഞ്ഞുവിടും!

മൈക്രോസോഫ്റ്റില്‍ ജോലി ചെയ്യുന്നതില്‍ നാലിലൊന്ന് പേരെയും ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി.

Microsoft buyout offer 60000 employees
ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള നടപടികളുമായി മൈക്രോസോഫ്റ്റ്. കൂട്ട  വിആര്‍എസ് നടപ്പാക്കാനാണ് തീരുമാനം. 60,000 ജീവനക്കാര്‍ക്ക് സ്വയം പിരിഞ്ഞുപോകാന്‍ അവസരം നല്‍കുകയാണ് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. യുഎസ്, കാനഡ,ഇന്ത്യ,യുകെ എന്നീ രാജ്യങ്ങളിലെ ജീവനക്കാര്‍ക്ക് ഇത് സംബന്ധിച്ച് മെയിന്‍ കിട്ടിയതായാണ് റിപ്പോര്‍ട്ട്. കോ പൈലറ്റ്, ഫൈനാന്‍സ്, എച്ച് ആര്‍, എക്‌സ് ബോക്‌സ് വിഭാഗങ്ങളിലാണ് പദ്ധതി.
 
മൈക്രോസോഫ്റ്റില്‍ ജോലി ചെയ്യുന്നതില്‍ നാലിലൊന്ന് പേരെയും ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി. ഇന്റേണല്‍ ലെവല്‍ 70-ഉം അതിനു താഴെയുമുള്ള തസ്തികകളിലുള്ള ജീവനക്കാര്‍ക്കും (ജനറല്‍ മാനേജര്‍, ചില വൈസ് പ്രസിഡന്റ് തസ്തികകള്‍ വരെയുള്ളവര്‍) പ്ലാന്‍ ബാധകമാണ്.
 
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡാറ്റാ സെന്ററുകള്‍ക്കും ചിപ്പുകള്‍ക്കുമായി വലിയ മൂലധനനിക്ഷേപമാണ് മൈക്രോസോഫ്റ്റ് നടത്തിയിട്ടുള്ളത്. ഈ ഭാരിച്ച ചിലവുകള്‍ ക്രമീകരിക്കാനായാണ് മറ്റ് വിഭാഗങ്ങളില്‍ നിന്ന് ജീവനക്കാരെ പുനക്രമീകരിക്കുന്നത്. പിരിഞ്ഞുപോകുന്ന ജീവനക്കാര്‍ക്ക് സേവന കാലാവധിക്കനുസരിച്ചുള്ള സ്റ്റാന്‍ഡേര്‍ഡ് സെവറന്‍സ് പാക്കും കമ്പനി നല്‍കും.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഐ പാഡിന് കോടികൾ മുടക്കുന്ന സർക്കാർ അട്ടപ്പാടിയിലെ സ്‌കൂളുകളിൽ പ്രഭാത ഭക്ഷണം 'മുടക്കി'; വിമർശനം