വിപണി പിടിക്കാന്‍ ബ്ലാക്‍ബെറി; എ‌ച്ച്‌ഡി ഫോണിന് വമ്പന്‍ ഓഫര്‍

Last Modified വെള്ളി, 4 ജൂലൈ 2014 (13:30 IST)
വിപണി പിടിക്കാന്‍ തന്നെയാണ് കനേഡിയന്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ബ്ലാക്ക്‌ബെറിയുടെ നീക്കം. ബ്ലാക്ബെറി വിപണിയില്‍ പിറകിലാണെന്നല്ല പറഞ്ഞുവരുന്നത്. സെലിബ്രിറ്റികളുടെ ബിസിനസ് ടൈക്കൂണുകളുടെ ഇഷ്ടഫോണാണ് ബ്ലാക്‍ബെറി. അവയെ സാധാരണക്കാരന് കൂടി പ്രാപ്യമാക്കും വിധം വമ്പന്‍ ഓഫറുമായി വിപണിയിലേക്ക് ഇറങ്ങുകയാണ് ഈ കറുത്ത സുന്ദരി‍.

ക്വാഡ് എച്ച്ഡി ഫോണായ സെഡ്3, വെറും 15,990 രൂപയ്ക്ക് വിപണിയിലെത്തിച്ചാണ് തരംഗമാ‍കാന്‍ ബ്ലാക്ക്‌ബെറി ഒരുങ്ങുന്നത്. ബിബി10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ജൂലൈ രണ്ടുമുതല്‍ ഈ മോഡല്‍ വിപണിയിലെത്തും. ഫ്ലിപ്‌കാര്‍ട്ടിലൂടെ ഓണ്‍‌ലൈനായി പ്രീഓര്‍ഡര്‍ നല്‍കാനും സൌകര്യമുണ്ട്. അഞ്ച് ഇഞ്ച് ക്വാഡ്എച്ച്ഡി ഡിസ്‌പ്ലേ, ഡ്യൂവല്‍കോര്‍ 1.2 ജിഗാഹേര്‍ട്‌സ് ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍400 പ്രോസസര്‍, 1.5 ജിബി റാം എന്നിവയാണ് സെഡ്3യുടെ പ്രത്യേകതകള്‍‍.

അഞ്ചു മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് റിയര്‍ കാമറയും, 1.1 മെഗാപിക്‌സല്‍ ഫിക്‌സഡ് ഫോക്കസ് ഫ്രണ്ട് ഫേസിംഗ് കാമറയും ഇതിലുണ്ട്. എട്ടു ജിബിയാണ് ഇന്‍ബിള്‍ട്ട് സ്റ്റോറേജ്. മെക്രോഎസ്ഡി കാര്‍ഡുവഴി 32 ജിബി എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജുമുണ്ട്. 15.5 മണിക്കൂര്‍ ടോക്‌ടൈമും 384 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ ടൈമും ബ്ലാക്‍ബെറി ഉറപ്പുനല്‍കുന്നു. എന്താ ഇനി ബ്ലാക്‍ബെറിയിലേക്ക് മാറിയാ‍ലോ?ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :