ജിയോയ്ക്ക് പിന്നാലെ എയര്‍ട്ടെല്ലിന്റെയും ഇരുട്ടടി, നിരക്ക് വര്‍ധന പ്രഖ്യാപിച്ചു, 21 ശതമാനം വര്‍ധന

അഭിറാം മനോഹർ| Last Modified വെള്ളി, 28 ജൂണ്‍ 2024 (15:40 IST)
ജിയോയ്ക്ക് പിന്നാലെ താരിഫ് നിരക്കുകള്‍ ഉയര്‍ത്തി ഭാരതി എയര്‍ടെല്‍. പ്രീപെയ്ഡ് പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധന ബാധകമാവും. 11 മുതല്‍ 21 ശതമാനം വരെയാണ് വര്‍ധന നിലവില്‍ വരുത്തുക. ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. കഴിഞ്ഞ ദിവസമായിരുന്നു ജിയോ താരിഫ് നിരക്കുകള്‍ 12 മുതല്‍ 15 ശതമാനം വരെ വര്‍ധിപ്പിച്ചത്.

രാജ്യത്ത് മെച്ചപ്പെട്ട രീതിയില്‍ ടെലികോം കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കണമെങ്കില്‍ ഓരോ ഉപഭോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം 300 രൂപയില്‍ കൂടുതല്‍ വേണമെന്നാണ് എയര്‍ടെല്ലിന്റെ നിലപാട്. ഇത്രയും ശരാശരി വരുമാനം ഒരു ഉപഭോക്താവില്‍ നിന്നും ലഭിച്ചാലെ നെറ്റ് വര്‍ക്ക് സാങ്കേതിക വിദ്യയിലും സ്‌പെക്ട്രത്തിനും വേണ്ടി നിക്ഷേപങ്ങള്‍ നടത്താനാകുവെന്നും കമ്പനി പറയുന്നു.


ജൂലായ് 3 മുതലാണ് പുതിയ മൊബൈല്‍ താരിഫുകള്‍ നിലവില്‍ വരിക. ദിവസം 70 പൈസയില്‍ താഴെ മാത്രമെ വര്‍ധനവുണ്ടാവുവെന്നും കമ്പനി പറയുന്നു. ജിയോ, എയര്‍ടെല്‍ കമ്പനികള്‍ക്ക് പുറമെ വോഡാഫോണും താമസിയാതെ നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് വിവരം. 27 ശതമാനം വരെയാണ് ജിയോ താരിഫുകള്‍ ഉയര്‍ത്തിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :