രാജ്യം മുഴുവൻ ഡിജിറ്റലാക്കാൻ ആയിരം ദിവസത്തെ പദ്ധതിയുമായി ഐടി മന്ത്രാലയം

അഭിറാം മനോഹർ| Last Modified വെള്ളി, 8 ഒക്‌ടോബര്‍ 2021 (21:19 IST)
രാജ്യത്തെ മുഴുവൻ ജനങ്ങളിലേക്കും ഇന്റർനെറ്റ് എത്തിക്കുന്നതിനും കൂടുതൽ സർക്കാർ സേവനങ്ങൾ ഡിജിറ്റലാക്കാനും ആയിരം ദിവസത്തെ പദ്ധതിയുമായി ഐടി മന്ത്രാലയം. വിഷൻ തൌസൻറ് ഡെയ്സ് എന്ന പേരിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ കണക്റ്റിവിറ്റിയുളള രാജ്യമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഭരണനിർവഹണ സംവിധാനങ്ങളെ ഏകോപിപ്പിച്ചും സൈബർ നിയമങ്ങളുടെ ലളിതമാക്കിയും ഇന്ത്യയ്ക്ക് ഹൈടെക്ക് കരുത്ത് നേടികൊടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.രാജ്യത്തെ എല്ലാവരിലേക്കും സുരക്ഷിതത്വവും സൗജന്യവുമായ ഇന്റർനെറ്റ് എത്തിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഒന്നാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :