DIGIPIN: ഇനി പിൻകോഡുകൾ വേണ്ട, നിങ്ങളുടെ വീടിൻ്റെ ലൊക്കേഷൻ വെച്ച് ഡിജിപിൻ ഉണ്ടാക്കു, എങ്ങനെയെന്ന് അറിയാം

ഡിജിപിന്‍ എന്ന പുതിയ സംവിധാനമാണ് തപാല്‍ വകുപ്പ് ഒരുക്കിയിട്ടുള്ളത്.

ഡിജിപിൻ എങ്ങനെ സൃഷ്ടിക്കാം,ഡിജിപിൻ അഡ്രസ്സ് ഒരുക്കാം,ഡിജിപിൻ വിലാസം ഇന്ത്യ,ഡിജിറ്റൽ വിലാസം ഇന്ത്യ,ഡിജിപിൻ ലൊക്കേഷൻ ജിയോ ടാഗ്,digipin രജിസ്ട്രേഷൻ,How to create DIGIPIN address,DIGIPIN registration India,What is DIGIPIN digital address,Get your DIGIPIN
അഭിറാം മനോഹർ| Last Modified വ്യാഴം, 5 ജൂണ്‍ 2025 (14:30 IST)
Digipin
ഇന്ത്യയില്‍ എവിടെയായിരുന്നാലും നിങ്ങളുടെ അഡ്രസിലേക്ക് കൃത്യമായി കത്തുകളോ മറ്റ് സാധനങ്ങളോ എത്തുന്നതിന് നിങ്ങളെ സഹായിക്കുന്നത് ഇന്ത്യന്‍ പോസ്റ്റ് ഓഫീസിന്റെ പിന്‍കോഡ് സംവിധാനമാണ്. എന്നാല്‍ മാറിയ കാലത്ത് ഭക്ഷണമോ, മറ്റ് സാധനങ്ങളോ കൃത്യമായി ഡെലിവറി ചെയ്യാന്‍ പിന്‍കോഡുകള്‍ കൊണ്ട് സാധിക്കില്ല. ഇനി നിങ്ങള്‍ ലൊക്കേഷന്‍ അയച്ചുകൊടുത്താല്‍ തന്നെ അത് അത്രയും കൃത്യമാവുകയുമില്ല. പലപ്പോഴും ഡെലിവറി ചെയ്യുന്നയാളെ നിങ്ങള്‍ക്ക് ബന്ധപ്പെടേണ്ടതായി വരാം. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടിരിക്കുകയാണ് തപാല്‍ വകുപ്പ്. ഡിജിപിന്‍ എന്ന പുതിയ സംവിധാനമാണ് ഇതിനായി തപാല്‍ വകുപ്പ് ഒരുക്കിയിട്ടുള്ളത്.


തപാല്‍ വകുപ്പ് ഒരുക്കിയിട്ടുള്ള പ്രത്യേക വെബ്‌സൈറ്റിലൂടെ നിങ്ങള്‍ക്ക് നിങ്ങള്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തി നിങ്ങളുടെ ഡിജിപിന്‍ സൃഷ്ടിക്കാവുന്നതാണ്. കത്തുകയും മറ്റ് സേവനങ്ങളും ആംബുലന്‍സ് രക്ഷാപ്രവര്‍ത്തനവുമെല്ലാം കൃത്യസ്ഥലത്ത് എത്തിക്കുന്നതിനാണ് ഈ സംവിധാനം. ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ ഷോപ്പിങ് നടത്തുന്നവര്‍ക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താം. ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് തുടങ്ങിയവയില്‍ ഡിജിപിന്‍ നല്‍കിയാല്‍ ഡെലിവറി കൃത്യമായി നടക്കുകയും ചെയ്യും. ഡിജിപിന്‍ ക്യൂ ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്താന്‍ ഗൂഗിള്‍ മാപ്പ് വഴി ലൊക്കേഷന്‍ കണ്ടെത്താനും നാവിഗേറ്റ് ചെയ്യാനും സാധിക്കും.


നിങ്ങള്‍ക്ക് ഡിജിപിന്‍ എങ്ങനെ ഉണ്ടാക്കാം

ഇതിനായി https://dac.indiapost.gov.in/mydigipin/home എന്ന ഹോം പേജ് സന്ദര്‍ശിക്കുക. ഇവിടെ നിങ്ങളുടെ ലൊക്കേഷന്‍ തിരെഞ്ഞ് കണ്ടുപിടിക്കുക. ശേഷം അതിന് മുകളില്‍ ക്ലിക്ക് ചെയ്താല്‍ വലത് ഭാഗത്ത് താഴെയായി ആ സ്ഥാനത്തിന്റെ ഡിജിപിന്‍ ലഭിക്കും. 4 മീറ്റര്‍ പരിധിയില്‍ കൃത്യമായി സ്ഥാനം കണ്ടെത്താന്‍ ഇതിലൂടെ സാധിക്കും. ഐഐടി ഹൈദരാബാദ്, എആര്‍എസ്സി, ഐഎസ്ആര്‍ഒ എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് തപാല്‍ വകുപ്പ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :