പ്രതിസന്ധിയ്ക്ക് അയവില്ല, 12,000 ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിൾ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 30 ജനുവരി 2023 (14:14 IST)
സാമ്പത്തിക പ്രതിസന്ധിയിൽ ചിലവ് ചുരുക്കുന്നതിൻ്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിട്ട് ടെക് ഭീമന്മാരായ ഗൂഗിളും. ശമ്പളവും ബോണസും വെട്ടിക്കുറയ്ക്കാനും കമ്പനി തീരുമാനിച്ചതായാണ് വിവരം. ജീവനക്കാരുമായി അടുത്തിടെ നടന്ന മീറ്റിംഗിൽ സീനിയർ വിസ് പ്രസിഡൻ്റ് തലത്തിന് മുകളിലുള്ള എല്ലാവരുടെയും വാർഷിക ബോണസിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് കമ്പനി മേധാവി സുന്ദർ പിച്ചൈ പ്രഖ്യാപിച്ചിരുന്നു.

ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതിനുള്ള സൂചനയാണ് കമ്പനി നൽകുന്നത്. അതേസമയം പിരിച്ചിവിടൽ പ്രഖ്യാപിക്കുന്നതിന് മുൻപ് സുന്ദർ പിച്ചൈയുടെ ശമ്പളത്തിൽ വൻ വർധനവ് വരുത്തിയിരുന്നു. പിരിച്ചുവിടപ്പെട്ട 12,000 ജീവനക്കാരിൽ ഏറിയ പങ്കും കമ്പനിയിൽ 10 വർഷത്തിലേറെയായി തുടരുന്നവരാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :