രാജ്യത്ത് ജി‌മെയിൽ സേവനം തകരാറിൽ

ന്യൂഡൽഹി| അഭിറാം മനോഹർ| Last Modified ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (18:31 IST)
ന്യൂഡൽഹി: പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന്റെ ഇമെയിൽ സർവീസായ ‌ജിമെയിൽ തകരാറിലായി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഉപഭോക്താക്കൾക്ക് മെയിൽ അയക്കാനും സ്വീകരിക്കാനും സാധിക്കുന്നില്ലെന്ന് പരാതികൾ ഉയരുന്നുണ്ട്. സർവീസിന് തകരാറുണ്ടെന്നും ലോഗ് ഇൻ ചെയ്യാൻ സാധിക്കുന്നില്ലെന്നും ചിലർ പരാതിപ്പെടുന്നു.

കഴിഞ്ഞയാഴ്‌ച്ച ഫെയ്‌സ്ബുക്കിന്റെ കീഴിലുള്ള സമൂഹമാധ്യമങ്ങളുടെ സേവനം മണിക്കൂറുകൾ തടസ്സപ്പെട്ടിരുന്നു. ആറ് മണിക്കൂർ നേരമാണ് ഫെയ്‌സ്‌ബുക്ക് സർവീസുകളുടെ സേവനം നഷ്ടപ്പെട്ടത്.അതേസമയം ഗൂഗിളിന് നേരെയുള്ള പരാതിക‌ളിൽ കമ്പനി പ്ര‌തികരണം നടത്തിയിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :