ഫേസ്‌ബുക് മെസഞ്ചര്‍ ഒരു ‘ആപ്പാണ്’!

Last Modified തിങ്കള്‍, 11 ഓഗസ്റ്റ് 2014 (12:49 IST)
ഫേസ്‌ബുക് മെസഞ്ചര്‍ ഒരു ‘ആപ്പാണ്’. ആപ്ലിക്കേഷന്റെ ആപ്പാണോയെന്ന് ചോദിച്ചാല്‍ അല്ല, ഒന്നാന്തരം പണി തരുന്ന ആപ്പാണ്. കാരണം നമ്മുടെ സ്വകാര്യത മൊത്തം എഴുതികൊടുത്ത് വേണം ഫേസ്ബുക്ക് മെസഞ്ചര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ എന്നര്‍ഥം.

കാരണം മെസഞ്ചര്‍ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഫോണ്‍ വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനും കോണ്‍ടാക്ട് ലിസ്റ്റിലെ ഫോണ്‍ നമ്പറുകള്‍ പരിശോധിക്കാനും ഓഡിയോ റെക്കോര്‍ഡ് ചെയ്യാനും വീഡിയോ, ഫോട്ടോ എന്നിവ അക്സസ് ചെയ്യുന്നതിനും അനുവാദം ചോദിച്ചുകൊണ്ടുള്ള ടേംസ് ആന്‍ഡ് കണ്ടീഷന്‍സിനാണ് അതില്‍ നല്‍കിയിരിക്കുന്നത്. വായിച്ചുനോക്കാന്‍ മെനക്കെടാതെ സമ്മതം നല്‍കിയാല്‍ പണി കിട്ടാന്‍ സാധ്യതയുണ്ടെന്ന് അര്‍ഥം. നിങ്ങളുടെ പേഴ്സണല്‍ ഡാറ്റാ ഡിലീറ്റ് ചെയ്യാനും ക്യാമറയും മൈക്രോഫോണും ആക്സസ് ചെയ്യാനും ഇതിലൂടെ സാധിക്കും

ആന്‍ഡ്രോയിഡ്, ഐ ഫോണ്‍ എന്നിവയിലാണ് പുതിയ മെസഞ്ചര്‍ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഫോണ്‍ നമ്പരുകള്‍ ആക്സസ് ചെയ്യുന്നതിലൂടെ കണക്റ്റിവിറ്റി കൂടുതല്‍ കാര്യക്ഷമമാക്കുക മാത്രമാണ് ലക്ഷ്യമിടുന്നതെന്നാണ് ഫേസ്‌ബുക്ക് അധികൃതരുടെ ‘സ്റ്റാറ്റസ്’.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :