അനിമേറ്റഡ് സ്റ്റിക്കറുകൾ, വാൾപേപ്പർ; വാട്ട്സ് ആപ്പിൽ കൂടുതൽ മാറ്റങ്ങൾ !

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (12:21 IST)
ഉപയോക്താക്കൾക്കായി എപ്പോഴും പുത്തൻ മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ വാട്ട്സ് ഏറെ മുന്നിലാണ്. സുഖമമായ ഉപയോഗത്തിനും സുരക്ഷയ്ക്കും ചാറ്റുകൾ രസകരമാക്കുന്നതിനും നിരവധി സംവിധാനങ്ങൾ ഇതിനോടകം തന്നെ വാട്ട്സ് ആപ്പ് ലഭ്യമാക്കിയിട്ടുണ്ട്, ഇപ്പോഴിതാ ഉപയോക്താക്കൾക്ക് ഏറെ സഹായപ്രദമായ പുതിയ ഫീച്ചറുകൾ ലഭ്യമാക്കുകയണ് വാട്ട്സ് ആപ്പ്.

അഡ്വാൻസ് സേർച്ച് എന്ന സംവിധാനമാണ് ഇതിൽ ആദ്യത്തേത്. നമ്മൽ മുൻപ് നടത്തിയ വാട്ട്സ് ആപ്പ് ആക്ടിവിറ്റികൾ വളരെ വേഗം തിരഞ്ഞ് കണ്ടെത്തുന്നതിനുള്ള സംവിധാനമാണ് ഇത്. ചാറ്റുകൾ വീഡിയോകൾ, പിക്ചറുകൾ എന്നിവ സേർച്ച് ചെയ്യാൻ ഇതിലൂടെ സാധിയ്ക്കും. വാട്ട്സ് ആപ്പിന്റെ ഐഒഎസ് പതിപ്പിൽ ഇതിനോടകം തന്നെ സംവിധാനം ലഭ്യമാണ്. അധികം വൈകാതെ തന്നെ ആൻഡ്രോയിഡ് പതിപ്പുകളിലും പുതിയ ഫീച്ചർ എത്തും.

വാട്ട്സ് ആപ്പ് ചാറ്റ് വിൻഡോ വാൾ പേപ്പറുകളൂടെ പരിഷകരിച്ച പതിപ്പാണ് മറ്റൊരു പ്രധാന ഫീച്ചർ. നേരത്തെ എല്ലാ ചാറ്റ് വിൻഡോകൾക്കുമായി ഒറ്റ വാൾ പേപ്പർ സെറ്റ് ചെയ്യാൻ മാത്രമാണ് സധിച്ചിരുന്നത്. എന്നാൽ പുതിയ ഫീച്ചർ ലഭ്യമാകുന്നതോടെ ഓരോ ചാറ്റ് വിൻഡോകൾക്കും പ്രത്യേകം വാൾപേപ്പറുകൾ നൽകാനാകും. ഗാലറിയിൽനിന്നും ഇഷ്ടമുള്ള വാൾ പേപ്പർ തെരെഞ്ഞെടുത്ത് കോണ്ടാക്ട് ചാറ്റ് വിൻഡോകൾക്ക് നൽകാം. ചാറ്റിങ് എറെ രസകരമാക്കുന്ന അനിമേറ്റഡ് സ്റ്റിക്കറുകളും ആൻഡ്രോയിഡ് പതിപ്പുകളിൽ ഉടൻ എത്തും



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :