X Chat: ഏത് പ്ലാറ്റ്ഫോമിലേക്കും വീഡിയോ- ഓഡിയോ കോളുകൾ ചെയ്യാം, ഫോൺ നമ്പർ വേണ്ട: എക്സ് ചാറ്റ് അവതരിപ്പിച്ച് മസ്ക്

Elon Musk
Elon Musk
അഭിറാം മനോഹർ| Last Modified തിങ്കള്‍, 2 ജൂണ്‍ 2025 (16:27 IST)
സമൂഹമാധ്യമമായ എക്‌സില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്. എക്‌സ് ചാറ്റ് എന്ന ഡയറക്റ്റ് മെസേജിങ് സംവിധാനമാണ് മസ്‌ക് പുതുതായി അവതരിപ്പിച്ചത്. ഏത് തരത്തിലുള്ള ഫയലൂകളും കൈമാറാന്‍ എക്‌സ് ചാറ്റിലൂടെ സാധിക്കും. കൂടാതെ മെസേജ് കണ്ടുകഴിഞ്ഞ് ഡിലീറ്റാകുന്ന വാനിഷിങ് മെസേജിങ്ങും എക്‌സ് ചാറ്റില്‍ ഉണ്ടാകും.

ഫോണ്‍ നമ്പര്‍ ഇല്ലാതെ തന്നെ മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് ഓഡിയോ, വീഡിയോ കോളുകള്‍ ചെയ്യാമെന്നതാണ് എക്‌സ് ചാറ്റിന്റെ പ്രധാന സവിശേഷത. റസ്റ്റ് പ്രോഗ്രാമിങ് ലാംഗ്വേജ് ഉപയോഗിച്ചാണ് ഈ ഫീച്ചര്‍ സൃഷ്ടിച്ചിരിക്കുന്നത്. ബിറ്റ്‌കോയിന്‍ ശൈലിയിലെ എന്‍ക്രിപ്ഷനാണ് എക്‌സ് ചാറ്റിനുള്ളതെന്നും മസ്‌ക് എക്‌സിലൂടെ അറിയിച്ചു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :