ക്രി‌പ്‌റ്റോ കറൻസി നിക്ഷേപകരുടെ ജീവിതം നശിപ്പിച്ചു, ഇലോൺ മസ്‌കിന് അനോണിമസിന്റെ ഭീഷണി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 7 ജൂണ്‍ 2021 (15:04 IST)
ക്രിപ്റ്റോ കറൻസി നിക്ഷേപകരുടെ ജീവിതം ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്‌ക് നശിപ്പിച്ചതായി പ്രമുഖ ഹാക്കർ ഗ്രൂപ്പായ അനോണിമസ്. ക്രിപ്‌റ്റോ കറന്‍സി മാര്‍ക്കറ്റുമായി ബന്ധപ്പെട്ട മസ്‌ക്കിന്റെ സമീപകാല നീക്കങ്ങളെ വിമർശിച്ച് കൊണ്ടുള്ള അനോണിമസിന്റെ പുതിയ വീഡിയോയിലാണ് അനോണിമസ് മസ്‌കിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

മസ്‌ക്കിന്റെ സമീപകാല ട്വീറ്റുകള്‍ ശരാശരി അധ്വാനിക്കുന്ന വ്യക്തികളോടുള്ള വ്യക്തമായ അവഗണനയാണെന്നും അദ്ദേഹത്തിന്റെ 'പബ്ലിക് ടെമ്പര്‍ തന്ത്രങ്ങള്‍' കഠിനാധ്വാനികളുടെ സ്വപ്‌നങ്ങളെ ദുര്‍ബലപ്പെടുത്തിയെന്നും വീഡിയോയിൽ പറയുന്നു. ദശലക്ഷകണക്കിന് ക്രിപ്‌റ്റോ നിക്ഷേപകരുടെ ജീവിതങ്ങൾ മസ്‌ക് ഇല്ലാതാക്കിയെന്നാണ്
ഇലക്ട്രിക് കാറുകള്‍ക്കുള്ള ബിറ്റ്‌കോയിന്‍ പേയ്‌മെന്റുകള്‍ സ്വീകരിക്കുന്നത് നിര്‍ത്താനുള്ള ടെസ്‌ലയുടെ തീരുമാനത്തെ വിമർശിച്ചുകൊണ്ടുള്ള അനോണിമസിന്റെ വീഡിയോയിൽ പറയുന്നത്.

അതേസമയം വീഡിയോ വന്നതിന് പിന്നാലെ ഇലോൺ മസ്‌കിന്റെ ട്വീറ്റും പുറത്തുവന്നിട്ടുണ്ട്. നിങ്ങള്‍ വെറുക്കുന്നവയെ കൊല്ലരുത്, നിങ്ങള്‍ ഇഷ്ടപ്പെടുന്നവ സംരക്ഷിക്കുക.എന്നതാണ് മസ്‌കിന്റെ പുതിയ ട്വീറ്റ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :