ക്രിപ്‌റ്റോ ട്രേഡിങ് സാമ്പത്തിക ഇടപാടായി പരിഗണിച്ച് ടിഡിഎസ് ഈടാക്കിയേക്കും

അഭിറാം മനോഹർ| Last Modified തിങ്കള്‍, 17 ജനുവരി 2022 (21:54 IST)
നിശ്ചിത പരിധിക്ക് മുകളിലുള്ള ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ക്ക് സ്രോതസില്‍നിന്ന് നികുതി ഈടാക്കിയേക്കും. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോട്ടറി, ഗെയിംഷോ, പസില്‍ തുടങ്ങിയവയില്‍നിന്നുള്ള വരുമാനത്തിന് ഉയര്‍ന്ന നികുതി ചുമത്തുന്നകാര്യവും പരിഗണനയിലുണ്ട്. ക്രിപ്‌റ്റോകറൻസികളുടെ വില്പനയും വാങ്ങലും സാമ്പത്തിക ഇടപാടുകളായി പരിഗണിച്ചായിരിക്കും സ്രോതസ്സിൽ നിന്നും നികുതി ഈടാക്കാൻ നടപടിയെടുക്കുക.

നിലവിൽ ആഗോളതലത്തിൽ 10.07 കോടിയോളം ഇന്ത്യക്കാർ ക്രിപ്റ്റോ ഇടപാടുകൾ നടത്തുന്നുണ്ടെന്നാണ് കണക്ക്. 2030ഓടെ ക്രിപ്‌റ്റോകറന്‍സിയിലുള്ള ഇന്ത്യക്കാരുടെ നിക്ഷേപം 1781 കോടി രൂപയാകും. ജനുവരി 31ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ക്രിപ്‌റ്റോകറന്‍സി ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഒഫീഷ്യല്‍ ഡിജിറ്റൽ കറന്‍സി ബില്ല് അവതരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :