ലോകത്തിലെ ആദ്യത്തെ ബ്രെയ്‌ലി ഫോണ്‍ വില്‍പ്പനയ്ക്കെത്തി

ലണ്ടണ്‍‍| VISHNU.NL| Last Modified ചൊവ്വ, 20 മെയ് 2014 (16:54 IST)
മൊബൈല്‍ ഫോണുകള്‍ കണ്ണുള്ളവര്‍ക്കു മാത്രമുപയോഗിക്കാനാകു എന്ന അവസ്ഥയ്ക്ക് മാറ്റം വരുന്നു. ലോകത്തിലെ ആദ്യത്തെ ബ്രെയ്‌ലി ഫോണ്‍ ബ്രിട്ടനില്‍ വില്‍പനക്കെത്തി. ലണ്ടന്‍ ആസ്ഥാനമായ ഓണ്‍ഫോണ്‍ എന്ന കമ്പനിയാണ് നിര്‍മിച്ചത്.

അന്ധര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമിടയില്‍ ഉടന്‍ ബന്ധം സാധ്യമാക്കുന്ന നിലയിലാണ് രൂപകല്‍പന ചെയ്തതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടു. ഫോണിന്റെ മുന്‍ പിന്‍ ഭാഗങ്ങള്‍ ത്രീഡി പ്രിന്‍റിങ് സമ്പ്രദായം ഉപയോഗിച്ച് നിര്‍മിച്ചവയാണ്.

ഫോണ്‍ എന്നു പറഞ്ഞാല്‍ ലളിതമായ നിര്‍മ്മാണമാണ് ഇതിന്റേത്. സൃഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അവശ്യ സേവനദാതാക്കളെയും വിളിക്കാന്‍ പാകത്തില്‍ മുന്‍കൂട്ടി പ്രോഗ്രാം ചെയ്ത മൂന്നോ നാലോ ബ്രെയ്‌ലിബട്ടണ്‍ ആണ് ഇതില്‍ ഉപയോഗിക്കുക.

ബ്രെയിലി വായിക്കാന്‍ അറിയാത്തവര്‍ക്കായി കീബോര്‍ഡില്‍ അക്ഷരങ്ങള്‍ ഉയര്‍ന്നരീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഇഷ്ടമുള്ള രൂപത്തില്‍ ഫോണ്‍ നിര്‍മിക്കാന്‍ വെബ്സൈറ്റില്‍ സംവിധാനമുണ്ട്. പല നിറങ്ങളില്‍ വാങ്ങാന്‍ കഴിയും.

കഴിഞ്ഞ വര്‍ഷം ഇന്ത്യ ആസ്ഥാനമായ ക്രിയാട്ടെ ബ്രെയ്‌ലി സ്മാര്‍ട്ഫോണിന്‍െറ പ്രാഥമികരൂപം വികസിപ്പിച്ചിരുന്നു. എന്നാല്‍ സംഭവം വിപണിയിലെത്തിയത് ലണ്ടണിലാണെന്നു മാത്രം. തല്‍ക്കാലം ഫോന്‍ ഇന്ത്യയിലേക്കില്ല. ഫോണ്‍ നിലവില്‍ ബ്രിട്ടനില്‍ മാത്രമാണ് ലഭ്യമാകുക, 60 ബ്രീട്ടിഷ് പൗണ്ട് (ഏകദേശം 6000 രൂപ)
ആണ് ഫോണിന്റെ വില.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :