ആപ്പിള്‍ കൈയ്യില്‍ നിന്ന് വീട്ടിലേക്ക്

ആപ്പിള്‍,ഗ്രഹോപകരണം,ഐവാച്ച്
ന്യൂയോര്‍ക്ക്| VISHNU.NL| Last Modified വെള്ളി, 27 ജൂണ്‍ 2014 (18:10 IST)
സ്മാര്‍ട്ട് ഫോണ്‍, ടാബ്ലറ്റ് നിര്‍മ്മാണമേഖലയിലെ അതികായനായ ആപ്പിള്‍ പുതിയ കള്‍ം കൂഊടി പിടിക്കാനൊരുങ്ങുന്നു. എന്നും ആളുകളുടെ കൈയ്യില്‍ ഇരുന്ന ആപ്പിളിന് അവരുടെയൊക്കെ വീട്ടില്‍ കയറി ഇരിക്കാനാണ് ഇപ്പോള്‍ പൂതി.

മറ്റൊന്നുമല്ല അവര്‍ക്കിപ്പോള്‍ ആപ്പിള്‍ ഗൃഹോപകരണ നിര്‍മ്മാണ രംഗത്തേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ആപ്പിള്‍ ശ്രമിക്കുന്നത്. ആപ്പിളിന്റെ നിലവിലുള്ള ഉല്‍പന്നങ്ങളായ ഐ ഫോണ്‍, ഐ പാഡ് എന്നിവയുമായി എളുപ്പം സംയോജിപ്പച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഉപരണങ്ങളായിരിക്കും കമ്പനി പുറത്തിറക്കുക.

എന്നാല്‍ ഏതു തരത്തിലുള്ള ഉല്‍പ്പന്നങ്ങളായിരിക്കും കമ്പനി പുറത്തിറക്കുക എന്നതിനെക്കുറിച്ചും എപ്പോഴായിരിക്കും ഇവ പുറത്തിറങ്ങുക എന്നതിനെക്കുറിച്ചും വിവരങ്ങളൊന്നും ലഭ്യമല്ല. ആപ്പിളില്‍ നിന്നും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐ വാച്ച് ആയിരിക്കും ഈ ഗൃഹോപകരണങ്ങളെ നിയന്ത്രിക്കുന്നതിന് ഉപയോഗിക്കുക എന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :