പുതു എല്‍ സി ഡിയുമായി ഷാര്‍പ്പ്

lcd
FILEFILE
ജപ്പാനിലെ ഷാര്‍പ്പ് കോര്‍പ്പറേഷന്‍ പുതിയ എല്‍ സി ഡി ടി വിയുടെ മോഡല്‍ പ്രദര്‍ശിപ്പിച്ചു. ലോകത്തെ ഏറ്റവും വണ്ണം കുറഞ്ഞ ടി വി ആണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിന്‍റെ ഡിസ്പ്ലേ സെക്ഷന് 20 മില്ലീമീറ്റര്‍ വീതി മാത്രമേ ഉള്ളൂ.

ഡിജിറ്റല്‍, വെബ് അടിസ്ഥാനമാക്കിയ ടെലിവിഷന്‍ എന്ന ആശയത്തോടെ ആണ് പുതിയ എല്‍ സി ഡി രൂപപ്പെടുത്തിയിട്ടുള്ളത്. ചുമരുകളില്‍ തുക്കിയിടാന്‍ പാകത്തിലാകും ടി വിയുടെ രൂപ കല്പനയെന്ന് ഐ എഫ് എ ഇലക്ട്രോണിക്സ് ഫെയറില്‍ ഷാര്‍പ് പ്രസിഡന്‍റ് മികിയോ കതയമ പറഞ്ഞു.

പുതിയ 50 ഇഞ്ച് ടി വി പ്രതിവര്‍ഷം 140 കിലോവാട്ട് വൈദ്യുതി ആകും ഉപയോഗിക്കുക. ഷാര്‍പ്പിന്‍റെ നിലവിലുളള എല്‍ സി-37 പി 55ഇ 37 ഇഞ്ച് സെറ്റ് 233 കിലോവാട്ട് വൈദ്യുതി ആണ് ഉപയോഗിക്കുന്നത്.

പുതിയ ടി വി എന്ന് വിപണിയിലിറങ്ങുമെന്ന് സൂചനയൊന്നുമില്ല.
ബെര്‍ലിന്‍| WEBDUNIA|ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :