അതിവേഗ നെറ്റിന് വിപ്രോ

നെറ്റ്
PROPRO
കുറഞ്ഞ ചെലവില്‍ അതിവേഗത്തില്‍ ലഭ്യമാകുന്ന ബ്രോഡ്‌ബാന്റ്‌ ഇന്‍റര്‍നെറ്റ്‌ സേവനം ലഭ്യമാക്കുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ വിപ്രോ ടെക്‌നോളജീസ്‌ തയ്യാറെടുക്കുന്നു.

ഈ സാങ്കേതികവിദ്യയുടെ ഇന്ത്യയിലേയും വിദേശത്തേയുംപ്രചാരണത്തിനായി വിപ്രോ മറ്റ്‌ ഉത്‌പാദകരുമായി കരാറില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു.

സെക്കന്‍റില്‍ 100 മെഗാബൈറ്റില്‍ കൂടുതല്‍ വേഗത്തില്‍ നെറ്റ്‌ ലഭിക്കുമെന്നാണ്‌ കമ്പനിയുടെ അവകാശവാദം. അടുത്തവര്‍ഷം ആദ്യത്തോടെ ഈ സേവനത്തിന്‍റെ വ്യാവസായിക പ്രചാരണം ആരംഭിക്കുമെന്നറിയുന്നു.

ഐ ടി അധിഷ്‌ഠിത സേവനങ്ങളായ ഐ പി ടി വി, ഡിജിറ്റല്‍ ടെലിവിഷന്‍ തുടങ്ങിയ സുഗമമായി ലഭ്യമാക്കുകയാണ്‌ ഈ നീക്കത്തിന്‍റെ ലക്ഷ്യം. ഇതിനായി ഒപ്‌ടിക്കല്‍ നെറ്റ്‌ വര്‍ക്ക്‌ ടെര്‍മിനല്‍ ബോക്‌സുകള്‍ നിര്‍മ്മിക്കാനാണ്‌ വിപ്രോ ഉത്‌പാദകരുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്‌.
ബാംഗ്ലൂര്‍| WEBDUNIA| Last Modified വ്യാഴം, 31 ജൂലൈ 2008 (16:30 IST)ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :