താലിബാന്റെ വീഡിയോ; ദമ്പതികള്‍ ജീവനായി കേഴുന്നു

WEBDUNIA| Last Modified വ്യാഴം, 27 ഒക്‌ടോബര്‍ 2011 (11:30 IST)
ഇസ്ലാമാബാദ്: താലിബാന്‍ തട്ടിക്കൊണ്ടുപോയ സ്വിസ് ദമ്പതികള്‍ ജീവനുവേണ്ടി കേഴുന്ന വീഡിയോ പുറത്തുവന്നു. താലിബാന്‍ ഭീകരരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് തങ്ങളെ രക്ഷിക്കണമെന്ന് പാകിസ്ഥാന്‍, സ്വിറ്റ്സര്‍ലാന്‍ഡ്, എന്നീ രാജ്യങ്ങളോടാണ് ദമ്പതികള്‍ വീഡിയോയിലൂടെ ആവശ്യപ്പെടുന്നത്.

ഒലിവര്‍ ഡേവിഡ്(31), ഭാര്യ ഡാനിയേലാ വിഡ്മെര്‍(28) എന്നിവരെ നാല് മാസങ്ങള്‍ക്ക് മുമ്പാണ് താലിബാന്‍ തട്ടിക്കൊണ്ടുപോയത്. തെഹ്രിക്-ഐ-താലിബാന്‍ പാകിസ്ഥാന്‍ എന്ന ഭീകര സംഘടനയാണ് ഇതിന് പിന്നില്‍. ദമ്പതികളുടെ രണ്ട് വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഭീകരപ്രവര്‍ത്തനം നടത്തിയതിന് 2010-ല്‍ ശിക്ഷിച്ച ആഫിയാ സിദ്ദിഖ്വി എന്ന വനിതാ ശാസ്ത്രജ്ഞയെ വെറുതെ വിടണം എന്നാവശ്യപ്പെട്ടാണ് ഭീകരര്‍ സ്വിസ് ദമ്പതികളെ തട്ടിക്കൊണ്ടുപോയത്. ബലൂജിസ്ഥാനില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :