‘താച്ചര്‍ വേദന തിന്ന് സാവധാനം മരിക്കണമെന്നായിരുന്നു‘

ലണ്ടന്‍ | WEBDUNIA|
PTI
PTI
മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറുടെ മരണം ബ്രിട്ടനിലെ ഒരു വിഭാഗം തകര്‍ത്ത് ആഘോഷിക്കുകയായിരുന്നു. താച്ചറുടെ കര്‍ക്കശ നയങ്ങളെ എതിര്‍ക്കുന്ന വിഭാഗങ്ങളാണ് അവരെ ദുര്‍മന്ത്രവാദിനിയോടും യക്ഷിയോടും ഉപമിച്ചുള്ള ചിത്രങ്ങളുമായി തെരുവില്‍ ആടിയും പാടിയും ആഘോഷിച്ചത്. ഇവരില്‍ പലരും അറസ്റ്റിലാകുകയും ചെയ്തു.

അതേസമയം താച്ചറെക്കുറിച്ച് വിവാദ ടീറ്റ് പോസ്റ്റ് ചെയ്ത അയര്‍ലന്റ് ക്രിക്കറ്റ് താരം ജോണ്‍ മൂനെയും വെട്ടിലായി. താച്ചര്‍ വേദന തിന്ന് സാവധാനം മരിക്കണമെന്നായിരുന്നു എന്നാണ് താന്‍ ആഗ്രഹിച്ചത് എന്നായിരുന്നു മൂനെയുടെ ട്വീറ്റ്. പ്രതിഷേധങ്ങളെ തുടര്‍ന്ന് ട്വീറ്റ് നീക്കം ചെയ്യേണ്ടിവന്നു. താരം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

പക്ഷേ താരം അച്ചടക്ക നടപടിയ്ക്ക് വിധേയനാകേണ്ടിവരും എന്നാണ് അയര്‍ലന്റ് ക്രിക്കറ്റ് അസോസിയേഷനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 2011 ലോകകപ്പില്‍ അയര്‍ലന്റ് ഇംഗ്ലണ്ടിനെ അട്ടിമറിച്ച കളിയില്‍ മൂനെയുടെ സാന്നിദ്ധ്യം നിര്‍ണ്ണായകമായിരുന്നു.

താച്ചറുടെ സംസ്കാര ചടങ്ങുകള്‍ ഏപ്രില്‍ 17ന് നടക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :