സൌദിയില്‍ ജിന്നിനും ട്വിറ്റര്‍ അക്കൌണ്ട്

സൌദി അറേബ്യ| WEBDUNIA| Last Modified വ്യാഴം, 6 ജൂണ്‍ 2013 (15:04 IST)
PRO
പ്രേതങ്ങള്‍ കാറോടിക്കുമോ വെള്ളയുടുപ്പിടുമോയെന്നൊക്കെ ചോദിക്കാന്‍ വരട്ടെ. ഇതാ ഇവിടെയൊരു ന്യൂജനറേഷന്‍ ‘ജിന്ന്‘, ഈ ജിന്നിന് ട്വിറ്റര്‍ അക്കൌണ്ട് കൂടിയുണ്ട്. സൌദി അറേബ്യന്‍ പത്രമായ അജേലാണ് ജിന്നിന്റെ ട്വിറ്റര്‍ അക്കൌണ്ടിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

താന്‍ ഒരു യഥാര്‍ഥ ജിന്നാണെന്നാണ് ഉപയോക്താവ് പരിചയപ്പെടുത്തിയത്. ‘ലോകത്ത് ആദ്യമായി ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങുന്ന ജിന്നും ഞാനാണ്. എന്റെ അക്കൗണ്ടില്‍ ഇനി മുതല്‍ നിങ്ങള്‍ക്ക് പല അദ്ഭുതങ്ങളും കാണാം. എല്ലാവരും എന്നെ സഹോദരനായി കാണണം, ഞാന്‍ ഒരിയ്ക്കലും മനുഷ്യനെ ദ്രോഹിയ്ക്കില്ല, മനുഷ്യരെ എനിക്ക് മനസിലാക്കണം. സൗദിയിലെ ഒരു മരുഭൂമിയിലാണ് എന്റെ വീട്‘ എന്നും ട്വിറ്റര്‍ ജിന്ന് പറഞ്ഞു.

രസകരമായ ഈ അക്കൌണ്ട് കണ്ട് ജിന്നുമായി ഒരാള്‍ ചങ്ങാത്തം കൂടി. കൂട്ടുകാരായതോടെ ജിന്ന് തന്റെ യഥാര്‍ഥ പേരും സ്ഥലവും എന്തിന് അയല്‍ക്കാരുടെ പേരുപോലും പറഞ്ഞുകൊടുത്തത്രേ. കള്ളത്തരം കണ്ടുപിടിച്ചവരും ഇതറിഞ്ഞവരും അമ്പരന്നിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :