സൌജന്യം നിര്‍ത്തലാക്കാന്‍ ജിയോയോട് ട്രായ്, അനുസരിക്കുമെന്ന് റിലയന്‍സ്; യൂസര്‍മാര്‍ക്ക് തിരിച്ചടി

Jio, Reliance Jio, Jio Sim, Summer Surprise Offer, Trai, ജിയോ, റിലയന്‍സ് ജിയോ, ജിയോ സിം, സമ്മര്‍ സപ്രൈസ് ഓഫര്‍, ട്രായ്
ന്യൂഡല്‍ഹി| BIJU| Last Modified വ്യാഴം, 6 ഏപ്രില്‍ 2017 (22:16 IST)
റിലയന്‍സ് ജിയോയുടെ സൌജന്യ കാലാവധി പിന്‍‌വലിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദ്ദേശം. ട്രായിയുടെ നിര്‍ദ്ദേശം അനുസരിക്കുമെന്ന് റിലയന്‍സും പ്രതികരിച്ചു. അപ്രതീക്ഷിത തിരിച്ചടിയാണ് ഇതുമൂലം ജിയോ യൂസര്‍മാര്‍ക്ക് ഉണ്ടായിരിക്കുന്നത്.

ഏപ്രില്‍ 15നകം പ്രൈം മെമ്പര്‍ഷിപ്പും ഒപ്പം 303 രൂപയ്ക്കോ അതിനു മുകളിലോ ഉള്ള ആദ്യത്തെ റീചാര്‍ജ് പ്ലാനും എടുക്കുന്നവര്‍ക്ക് മൂന്ന് മാസത്തേക്ക് കൂടി സൗജന്യ സേവനം നീട്ടി നല്‍കുന്നതായിരുന്നു ജിയോ മുന്നോട്ടുവച്ച ഓഫര്‍. പ്രൈം മെമ്പര്‍ഷിപ്പിനുള്ള കാലാവധി നീട്ടിയത് റദ്ദാക്കാനും ട്രായ് നിര്‍ദ്ദേശിച്ചു.

റിലയന്‍സ് ജിയോയുടെ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പ്രതീക്ഷിച്ചിരുന്ന യൂസര്‍മാര്‍ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് ട്രായിയുടെ ഈ നിര്‍ദ്ദേശം. നീട്ടിയ സമ്മര്‍ ഓഫര്‍ പിന്‍‌വലിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് റിലയന്‍സ് അറിയിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :