സിദ്ദിക്കിന്‍റെ ‘ബോഡിഗാര്‍ഡ്’ ഗൂഗിളില്‍ ഒന്നാമന്‍!

WEBDUNIA|
PRO
സിദ്ദിക്ക് സംവിധാനം ചെയ്ത ബോഡിഗാര്‍ഡ് ഇന്ത്യയാകെ തരംഗമായ ചിത്രമാ‍ണ്. മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം റീമേക്ക് ചെയ്തു. എല്ലാ ഭാഷകളിലും സൂപ്പര്‍ഹിറ്റ്. തെലുങ്ക്, ബംഗാളി റീമേക്കുകള്‍ അണിയറയില്‍ ഒരുങ്ങുന്നു.

ഈ വര്‍ഷം ബോളിവുഡില്‍ ഏറ്റവും പണം വാരിയ ചിത്രമാണ് സല്‍‌മാന്‍ ഖാന്‍ - കപൂര്‍ ജോഡിയുടെ ബോഡിഗാര്‍ഡ്. 60 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച സിനിമ 229 കോടി രൂപയാണ് ഇതുവരെ സ്വന്തമാക്കിയത്. മലയാളി സംവിധായകനായ സിദ്ദിക്ക് ഇതോടെ ഇന്ത്യയിലെ ഏറ്റവും താരപ്രഭയുള്ള സംവിധായകനായി മാറി.

പുതിയ റിപ്പോര്‍ട്ട്, ഗൂഗിളില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ സിനിമ ‘ബോഡിഗാര്‍ഡ്’ ആണ് എന്നതാണ്. ബോഡിഗാര്‍ഡിന്‍റെ വിശേഷങ്ങളറിയാനാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ ഉപയോഗിച്ചത്.

ഗൂഗിളില്‍ സിനിമ തിരഞ്ഞതിന്‍റെ പട്ടിക ഇങ്ങനെയാണ് - 1. ബോഡിഗാര്‍ഡ് 2. റാ വണ്‍ 3. ഹാരി പോട്ടര്‍ 4. ഡല്‍ഹി ബെല്ലി 5. സിങ്കം(ഹിന്ദി) 6. റെഡി 7. മങ്കാത്ത(തമിഴ്) 8. ട്രാന്‍സ്ഫോമേഴ്സ് 9. ദൂക്കുഡു(തെലുങ്ക്) 10. സിന്ദഗി ന മിലേഗി ദൊബാര.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :