സാംസങ് ഗാലക്സി ടാബ് 2 (7.0)നെപ്പറ്റി അറിയേണ്ടതെല്ലാം

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
WD
ഐപാഡിനേക്കാള്‍ ചെറുതും ഭാരം കുറഞ്ഞതുമായ ടാബ് സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് യോജിച്ചതാണ്‌ സാംസങ് ഗാലക്സി ടാബ് 2 (7.0). എങ്കിലും, പുതുമ കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്തുന്ന കാര്യത്തില്‍ ഈ ഉല്‍പന്നം പരാജയമാണെന്ന് പറയാതെ വയ്യ. സാംസങ് ഗാലക്സി ടാബ് 7 പുറത്തിറക്കിക്കൊണ്ട് ആദ്യത്തെ ആന്‍ഡ്രോയിഡ് ടാബ് അവതരിപ്പിച്ചത് സാംസങ് ആണെങ്കിലും, ഇത്തവണ നൂതനമായതൊന്നും ഈ ഉല്‍പന്നത്തില്‍ ഉള്‍പ്പെടുത്താന്‍ സാംസങിന്‌ ആയിട്ടില്ല.

രൂപഭാവവും ഡിസൈനും:

ഒറ്റനോട്ടത്തില്‍ നമ്മുടെ കണ്ണില്‍ പെടുക ഈ ടാബിന്‍റെ ടൈറ്റാനിയം സില്‍വര്‍ പ്ലാസ്റ്റിക്ക് കെയ്സ് ആയിരിക്കും ഈ പ്ലാസ്റ്റിക്ക് കെയ്സ് നിങ്ങളെ സാംസങ് ഗാലക്സി എസ്3-യെ ഓര്‍മ്മിപ്പിച്ചേക്കാം. 2.7 ഇഞ്ചുള്ള ഈ ടാബിന്‍റെ തിളങ്ങുന്ന അരികുകള്‍ ഉല്‍പ്പന്നത്തിന്‌ ചാരുത പ്രദാനം ചെയ്യുന്നു. വെറും 344 ഗ്രാം ഭാരമുള്ള ഇത്, 7 ഇഞ്ച് വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ടാബുകളില്‍ ഒന്നാണ്‌. അധികം തടിയും ഈ ടാബിന്‌ തോന്നില്ല. കാരണം, 10.5 മില്ലീമീറ്ററാണ്‌ ഇതിന്‍റെ കനം. സൌകര്യപ്രദമായ ഉപയോഗത്തിന്‌ അനുയോജ്യമായ രൂപകല്‍പനയാണ്‌ ഈ ടാബിന്‍റേതെന്ന് സാംസങിന്‌ അഭിമാനിക്കാം. മറ്റ് ടാബുകളെ പോലെയല്ലാതെ, ഈ ടാബ് ഒറ്റക്കൈ ഉപയോഗിച്ചുകൊണ്ടും ഉപയോഗിക്കാം. പവര്‍ ഓണാക്കാനും ഓഫാക്കാനുമുള്ള ബട്ടണ്‍, ശബ്ദം കൂട്ടാനുള്ള ബട്ടണ്‍, കുറയ്ക്കാനുള്ള ബട്ടണ്‍ എന്നിങ്ങനെ മൂന്ന് ബട്ടണുകള്‍ ടാബിന്‍റെ വലത് ഭാഗത്ത് നല്‍കിയിരിക്കുന്നു.

സ്ക്രീനിന്‍റെ റെസലൂഷന്‍ 1024 X 600 ആണെന്നതുകൊണ്ടും പിക്സല്‍ സാന്ദ്രത 170 പിപി‍ഐ ആണെന്നതുകൊണ്ടും ഡിസ്പ്ലേ അത്രകണ്ട് ആകര്‍ഷണീയം അല്ല. എന്നിരുന്നാലും സാംസങിന്‍റെ സൂപ്പര്‍ പി‍എല്‍എസ് എല്‍സി‍ഡി സാങ്കേതികവിദ്യയാണ്‌ ഡിസ്പ്ലേയില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍, മെച്ചപ്പെട്ട തെളിച്ചവും നിറ പുനരുല്‍പാദനവും ഈ സ്ക്രീന്‍ തരും.

സമ്പര്‍ക്കമുഖം:

ആന്‍ഡ്രോയിഡ് 4.0 ഐസ് ക്രീം സാന്‍ഡ്‌വിച്ചിലാണ്‌ ഈ ടാബ് പ്രവര്‍ത്തിക്കുന്നത്. ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍ ഉള്ള ഈ ടാബിന്‌ 1 ജിബി റാം ശേഷിയുണ്ട്. ടാബ് തരുന്ന മെച്ചപ്പെട്ട ബ്രൌസര്‍, മള്‍ട്ടി‍ടാസ്കിംഗ് സൌകര്യങ്ങള്‍, വീഡിയോ കൈകാര്യം ചെയ്യല്‍, ഇച്ഛാനുസൃതമാക്കലുകള്‍ എന്നീ സം‍വിധാനങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും എന്നുറപ്പ്.

സാംസങ് ടച്ച്‌വിസ് എന്ന നൂതന സമ്പര്‍ക്കമുഖമാണ്‌ ഈ ടാബില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ പുതിയതായി ഒന്നും തന്നെ ഇല്ല എന്നതാണ്‌ സത്യം. അഡോബ് ഫ്ലാഷിന്‍റെ പിന്തുണ ഉള്ളതിനാല്‍ ബ്രൌസിംഗ് അനുഭവം ഈ ടാബില്‍ മികച്ചതാണ്‌. ഓണ്‍-സ്ക്രീന്‍ കീബോര്‍ഡിലെ കീകളുടെ പൊസിഷനിംഗ് ഉചിതമാണ്‌ എന്നതിനാല്‍ കൂടുതല്‍ കൃത്യത ഉറപ്പിക്കാം. താഴത്തെ വോളിയം ബട്ടണും പവര്‍ ബട്ടണുകളും അമര്‍ത്തുക വഴി നിങ്ങള്‍ക്ക് സ്ക്രീന്‍ഷോട്ടുകളും എടുക്കാം.

ക്യാമറ:

ക്യാമറ നിങ്ങളെ നിരാശപ്പെടുത്തിയേക്കും. മറ്റുള്ള ടാബുകളിലെ ഉയര്‍ന്ന ശേഷിയുള്ള ക്യാമറകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇതിലെ ക്യാമറയുടെ മെഗാപിക്സല്‍ വളരെ കുറവാണ്‌. 3.2 മെഗാപിക്സല്‍ ക്യാമറയ്ക്കൊപ്പം, ടാബിന്‍റെ മുന്നില്‍ ഒരു വി‍ജി‍എ ക്യാമറ കൂടി ഘടിപ്പിച്ചിട്ടുണ്ട്. ടാപ്പ് ടു ഫോക്കസ് പോലുള്ള സൌകര്യങ്ങളും ഈ ടാബിലെ ക്യാമറയില്‍ ഇല്ല.

ബാറ്ററി ഈട്:

നന്നായി ഉപയോഗിച്ചാലും 8 മണിക്കൂര്‍ വരെ ഉപയോഗിക്കാന്‍ പാകത്തിലുള്ളതാണ്‌ ഇതിലെ 1400 എം‍എ‍എച്ച് ബാറ്ററി. എന്നാല്‍, ഇന്‍റര്‍നെറ്റ് ബ്രൌസിംഗും പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകളും ഈ ടാബിന്‍റെ ബാറ്ററിയെ ഊറ്റിയെടുക്കും എന്നതില്‍ സം‍ശയം വേണ്ടാ.

അന്തിമ വിധി:

വിലക്കുറവാണ്‌ ഈ ടാബിനെ ഏവര്‍ക്കും ആകര്‍ഷകമാക്കുന്നത്. എസ്3 പുറത്തിറങ്ങിയപ്പോള്‍ സാംസങിന്‌ ഏറെ പ്രശംസ കിട്ടിയെങ്കില്‍ ഈ ടാബ് അങ്ങനെയൊരു ചലനം സൃഷ്ടിക്കാന്‍ പ്രാപ്തമല്ല. നിലവില്‍ ലഭിക്കുന്ന മറ്റ് ടാബുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ ടാബിന്‍റെ പ്രവര്‍ത്തനം തൃപ്തികരം എന്നേ പറയാനാകൂ. കിടിലന്‍ എന്ന് പറയാനാകില്ല.
ചുരുക്കിപ്പറഞ്ഞാല്‍, ഐപാഡിന്‍റെ വില വളരെയധികമാണെന്ന് കരുതുന്നവര്‍ക്കായി ഒരു സമാശ്വാസം എന്നോണമാണ്‌ സാംസങ് ഈ ടാബ് ഇറക്കിയിരിക്കുന്നത്.

സംഗ്രഹം:

WD
എന്തെങ്കിലും നൂതനത്വം അവതരിപ്പിക്കുന്ന ടാബല്ല സാംസങ് ഗാലക്സി ടാബ് 2 (7.0). ഐപാഡ് നല്‍കുന്ന തകര്‍പ്പന്‍ സാങ്കേതികവിദ്യയുടെയും സവിശേഷതകളുടെയും അടുത്തൊന്നും ഇത് എത്തുന്നുമില്ല. എന്നിരുന്നാലും ഒരു കാര്യം സമ്മതിക്കാതെ തരമില്ല. നിങ്ങള്‍ നല്‍കുന്ന പണത്തിനുള്ള മൂല്യം തീര്‍ച്ചയായും ഈ ടാബിനുണ്ട്.

റിലയന്‍സ് ഡിജിറ്റലിലെ സാങ്കേതിക വിദഗ്ധരാണ്‌ ഈ അവലോകനം തയ്യാറാക്കിയിരിക്കുന്നത്. സാംസങ് ഗാലക്സി ടാബ് 2 വാങ്ങുമ്പോള്‍ സവിശേഷ വിലക്കുറവ് ലഭിക്കാനായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. റിലയന്‍സ് ഡിജിറ്റല്‍ - ഗാര്‍ഹിക ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍, കമ്പ്യൂട്ടര്‍ ഗെയിമിംഗ്, ടെലികോം ഉല്‍പന്നങ്ങള്‍ എന്നിവയുടെ മുഴുവന്‍ ശ്രേണിയും നിങ്ങള്‍ക്ക് ഒരൊറ്റ ഇടത്തില്‍ നിന്നും ലഭ്യമാക്കുന്നു. ഗുണമേന്മയുള്ള സേവനങ്ങളും നല്‍കുന്ന പണത്തിനുള്ള മൂല്യവും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

കൂടുതല്‍ അറിയാനായി റിലയന്‍സ് ഡിജിറ്റല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫേസ്‌ബുക്കില്‍ വിദഗ്ധരുമൊത്ത് സംവദിക്കുക, ട്വിറ്ററില്‍ വിവിധ ഉല്‍പന്നങ്ങളെ പറ്റി അന്വേഷിക്കുക, ഞങ്ങളുടെ വിദഗ്ധര്‍ വ്യത്യസ്ത തരം ഇലക്‌ട്രോണിക് ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കുന്നത് യൂട്യൂബില്‍ കാണുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :