സാംസങിന് പണികിട്ടി, കോടതി വിധി ആപ്പിളിന് അനുകൂലം

കാലിഫോര്‍ണിയ| WEBDUNIA|
PRO
സാംസങിനെതിരെ ആപ്പിള്‍ കമ്പനി നല്‍കിയ പേറ്റന്‍റ് കേസില്‍ വിധി ആപ്പിളിന് അനുകൂലം. സാംസങ് നഷ്ടപരിഹാരമായി 105 കോടി ഡോളര്‍ ആപ്പിളിന്‌ നല്‍കണമെന്നാണ് വിധി. കാലിഫോര്‍ണിയ കോടതിയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

ആപ്പിള്‍ ഐഫോണിന്‍റെയും ഐപാഡിന്‍റെയും സാങ്കേതിക വിദ്യയും ഡിസൈനും സാംസങ് അനുകരിച്ചു എന്ന കേസിലാണ് ഇത്രയും ഭീമന്‍ തുക നഷ്ടപരിഹാരമായി നല്‍കാന്‍ വിധിയായിരിക്കുന്നത്. ഈ വിധിയെ തുടര്‍ന്ന് സാംസങ് ഉത്പന്നങ്ങള്‍ അമേരിക്കന്‍ വിപണിയില്‍ വിലക്കുഭീഷണിയും നേരിടുന്നുണ്ട്.

2011ലാണ് സാംസങിനെതിരെ ആപ്പിള്‍ കോടതിയെ സമീപിച്ചത്. ആപ്പിളിന്‍റെ വാദങ്ങള്‍ പരിശോധിച്ച ഒമ്പതംഗ പാനല്‍ ഒടുവില്‍ സാംസങിനെതിരായി വിധി പ്രസ്താവിക്കുകയായിരുന്നു.

കാലിഫോര്‍ണിയ കോടതിയുടെ വിധി അന്തിമമല്ലെന്നും ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്നും സാംസങ് അധികൃതര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :