സഹപ്രവര്‍ത്തകയുടെ അശ്ലീല ചിത്രങ്ങള്‍ അപ്‌ലോഡുചെയ്തു; അറസ്റ്റിലായി

ഹൈദരാബാദ്| WEBDUNIA|
PRO
PRO
മുന്‍ സഹപ്രവര്‍ത്തകയുടെ പേരില്‍ വ്യാജ ഫേസ്‌ബുക്ക് അക്കൌണ്ട് സൃഷ്ടിച്ച് അവരുടെ അശ്ലീല ചിത്രങ്ങള്‍ അപ്‌ലോഡു ചെയ്‌തയാള്‍ പിടിയിലായി‍. ബാംഗ്ലൂരിലെ എം‌എന്‍സിയില്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായ സതീഷ് ടി എന്നയാളെയാണ് ആന്ധ്രാ പൊലീസ് അറസ്റ്റു ചെയ്‌തത്.

ഇയാളില്‍ നിന്ന് അശ്ലീല ചിത്രങ്ങള്‍ അപ്‌ലോ‍ഡുചെയ്യാന്‍ ഉപയോഗിച്ച ലാപ്ടോപ്പും ഒരു ഹാര്‍ഡ് ഡിസ്‌ക്കും പിടിച്ചെടുത്തിട്ടുണ്ടെന്ന് സൈബര്‍ ക്രൈം എസ്. പി യു.റാം‌മോഹന്‍ പറഞ്ഞു.

സതീഷും പരാതിക്കാരിയും ഹൈദരാബാദില്‍ സഹപ്രവര്‍ത്തകരും ഉറ്റസുഹൃത്തുക്കളുമായിരുന്നുവെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. സുഹൃദ്‌ബന്ധം മുതലെടുത്ത സതീഷ് അവരെ ബ്ലാക്ക് മെയില്‍ ചെയ്‌ത് വിവാഹത്തിന് പ്രേരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അവരെ ഭീഷണിപ്പെടുത്തി അവരുടെ അശ്ലീല ചിത്രങ്ങള്‍ എടുത്തുവെന്നും സി.ഐ.ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അസഹനീയമായ പെരുമാറ്റത്തെത്തുടര്‍ന്ന് അവര്‍ സതീഷുമായുള്ള ബന്ധം ഉപേക്ഷിച്ചു. ഇതിന് പ്രതികാരമെന്നോണമാണ് സതീഷ് ആ ചിത്രങ്ങള്‍ അവരുടെ പേരില്‍ ഫേസ്‌ബുക്കില്‍ വ്യാജ അക്കൌണ്ടുണ്ടാക്കി, അതില്‍ അപ്‌ലോഡുചെയ്‌ത് പ്രചരിപ്പിച്ചതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പൊലീസ് അറസ്റ്റുചെയ്‌ത സതീഷിനെ കോടതി 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡുചെയ്‌തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :