ശാസ്ത്ര വിവരങ്ങള്‍ ഇനി മൊബൈലില്‍

ന്യുഡല്‍ഹി| WEBDUNIA|
PRO
PRO
ശാസ്ത്ര വിഷയങ്ങളും അനുബന്ധ മേഖലകളിലെ വിവരങ്ങളും ഇനി മൊബൈല്‍ ഫോണില്‍ സൌജന്യമായി എസ്‌എം‌എസ് ആയി ലഭിക്കും. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലെ വിജ്ഞാന്‍ പ്രസാറും ഇഗ്നോയും സംയുക്തമായാണ് ഈ സേവനം ഒരുക്കിയിരിക്കുന്നത്.

ഡല്‍ഹിയില്‍ സംഘടിപ്പിച്ച ദേശിയ ശാസ്ത്ര ദിനാഘോഷങ്ങളുടെ ഭാഗമായി സയന്‍സ്@മൊബൈല്‍ എന്ന ആപ്ലിക്കേഷന്‍ അവതരിപ്പിച്ചത്. വിജ്ഞാന്‍ പ്രസാറിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തോ 092230516161 എന്ന നമ്പറില്‍ എസ്സിഐഎംബിഎല്‍ എന്ന് എസ്എംഎസ് ചെയ്തോ ഈ സേവനം ലഭ്യമാക്കാനാകും. ശാസ്ത്ര വിഷയങ്ങളിലെ വിവരങ്ങള്‍, ശാസ്ത്ര വാര്‍ത്തകള്‍, വിശേഷ ദിനങ്ങള്‍, സംഭവങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് എ‌സ്‌എം‌എസ് രൂപത്തില്‍ ലഭ്യമാകുക.

ഇംഗ്ലിഷിലാണ് ഈ സേവനം ലഭ്യമാകുക. ഹിന്ദിയില്‍ ശാസ്ത്രവിവരങ്ങള്‍ ലഭ്യമാക്കുന്നതിനു ശ്രമങ്ങള്‍ നടത്തുന്നുണ്ട്. പ്രാദേശിക ഭാഷകളിലും ഈ സേവനം ലഭ്യമാക്കുന്നതു ആലോചനയിലുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :