വാര്‍ത്താവിതരണ മന്ത്രാലയം ഫേസ്ബുക്കില്‍

WEBDUNIA|
PRO
PRO
കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഫേസ് ബുക്കില്‍. കേബിള്‍ ഡിജിറ്റലൈസേഷന്‍ നടപടികള്‍ എളുപ്പമാക്കുന്നതിന് ജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിനായാണ് മന്ത്രാലയം ഫേസ്ബുക്ക് തുടങ്ങിയത്.

ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ടുള്ള പൊതുചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ ഫേസ്ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റലൈസേഷന്‍ പ്രക്രിയയില്‍ പങ്കാളികളാകുന്ന മറ്റ് സ്ഥാപനങ്ങളുടെ അക്കൌണ്ട് വിവരങ്ങളും ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേബിള്‍ മേഖലയിലെ ഡിജിറ്റലൈസേഷന്‍ 2014 ഡിസംബര്‍ 31 നകം നടപ്പിലാക്കാനാണ് വാര്‍ത്താവിനിമയ മന്ത്രാലയം ലക്‍ഷ്യമിടുന്നത്.

English summary:

The information and broadcasting ministry has opened a dedicated account on social networking site Facebook to interact with people to create awareness about its plans to digitise the cable sector.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :