വരുന്നു, കക്കൂസില്‍ പോകുന്ന റോബോട്ടുകള്‍

ലണ്ടന്‍| WEBDUNIA|
PRO
PRO
റോബോട്ടുകള്‍ എന്ന് പറഞ്ഞാല്‍ മനുഷ്യരെപ്പൊലെ നടക്കുകയും ജോലിചെയ്യുകയും ചെയ്യുന്ന യന്ത്രമനുഷ്യരാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മനുഷ്യരെപ്പോലെ മല മൂത്ര വിസര്‍ജനം ചെയ്യാന്‍ സാധിക്കുന്ന റോബോട്ടുകളെ ഒരു സംഘം ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നു. ബ്രിട്ടനിലെ ബ്രിട്സല്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതിന് പിന്നില്‍.

മനുഷ്യരെപ്പോലെ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്ന റോബോട്ടുകളുടെ ആദ്യഘട്ടമായിട്ടാണ് ഗവേഷകര്‍ ഇത്തരം റോബോട്ടുകളെ കാണുന്നത്. മനുഷ്യന്‍ ശരീരത്തിനാവശ്യമില്ലാത്ത വസ്തുക്കള്‍ വിസര്‍ജിക്കുന്നത് പോലെ ഈ റോബോട്ടുകള്‍ അവയുടെ ഊര്‍ജാവശ്യം കഴിഞ്ഞുള്ള ഇന്ധനങ്ങള്‍ വിസര്‍ജിക്കുന്നു. ഇത്തരം റോബോട്ടുകള്‍ ഓര്‍ഗാനിക് വസ്തുക്കളാണ് ഇന്ധനങ്ങളായി ഉപയോഗിക്കുന്നത്. അത് കൊണ്ടുതന്നെ ഇവ പരിസ്ഥിതിക്ക് കൂടുതല്‍ ഇണങ്ങുന്നവയായിരിക്കും.

വിസര്‍ജനത്തിന് കഴിവുള്ള ഈ റോബോട്ടുകള്‍ മനുഷ്യന് ടോയിലറ്റായും ഉപയോഗിക്കാം. മനുഷ്യ വിസര്‍ജ്യങ്ങളെ ഇന്ധനങ്ങളായി ഉപയോഗിക്കുന്നതിലൂടെ ഭാവിയില്‍ ബഹിരാകാശ യാത്രകള്‍ക്കും മറ്റും ഇത്തരം റോബോര്‍ട്ടുകളായിരിക്കും പ്രിയം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :