ലാപ്ടോപ്പുകള്‍ മോഷ്ടിക്കുന്ന വെബ് ഡിസൈനര്‍!

അഹമ്മദാബാദ്| WEBDUNIA| Last Modified ചൊവ്വ, 27 ഡിസം‌ബര്‍ 2011 (16:01 IST)
ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് സാധനങ്ങള്‍ എന്നിവ മോഷ്ടിക്കുന്നത് പതിവാക്കിയ യുവാവിനെ സാറ്റ്ലൈറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. വെബ് ഡിസൈനര്‍ ആയ സമീര്‍ സോജിത്ര(26) ആണ് അറസ്റ്റിലായത്. മോഷ്ടിച്ച സ്കൂട്ടറില്‍ സഞ്ചരിക്കുമ്പോഴാണ് ഇയാള്‍ പിടിയിലായത്. അഹമ്മദാബാദ് ജഡ്ജസ് ബംഗ്ലാവിലെപായല്‍ അപ്പാര്‍‌ട്ട്‌മെന്റില്‍ ആണ് താമസം എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

രാജ്കോട്ടിലെ ഒരു കര്‍ഷകന്‍ കുടുംബത്തില്‍ ജനിച്ച ആളാണ് സമീര്‍. ബിരുദത്തിന് ശേഷം ജോലി തേടി ഇയാള്‍ അഹമ്മദാബാദില്‍ എത്തുകയായിരുന്നു. വെബ്ഡിസൈനര്‍ ആയി ജോലി കിട്ടിയെങ്കിലും പിന്നീട് അത് നഷ്ടപ്പെട്ടു. വീട്ടിലെ കഷ്ടപ്പാടുകളാണ് സമീറിനെ മോഷണത്തിന്റെ വഴി തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. പിന്നെ ലാപ്ടോപ്പ്, എല്‍ പി ജി സിലണ്ടര്‍, മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍, ഷൂ, ഗ്യാസ് സ്റ്റൌ എന്നിവയെല്ലാം മോഷ്ടിച്ച് വില്‍ക്കാന്‍ തുടങ്ങി.

മോഷ്ടിച്ച ചില വസ്തുക്കള്‍ പൊലീസ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. കഴിഞ്ഞ സെപ്തംബര്‍ അഞ്ചിന് ജാംനഗറില്‍ നിന്നുള്ള പെണ്‍കുട്ടിയുമായി ഇയാളുടെ വിവാഹം നിശ്ചയിച്ചിരുന്നു. പുതുവര്‍ഷത്തില്‍ മോഷണം നിര്‍ത്താനും ഇയാള്‍ പ്രതിജ്ഞയെടുത്തിരുന്നു. എന്നാല്‍ കണക്കുകൂട്ടലുകള്‍ എല്ലാം തകര്‍ത്ത് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :