രാഷ്ട്രീയ അട്ടിമറി വാര്‍ത്ത: ചൈനയില്‍ 16 സൈറ്റുകള്‍ പൂട്ടി

ബെയ്ജിംഗ്| WEBDUNIA| Last Modified ഞായര്‍, 1 ഏപ്രില്‍ 2012 (17:28 IST)
PRO
PRO
ചൈനയില്‍ വന്‍‌ രാഷ്ട്രീയ അട്ടിമറി നടന്നുവെന്ന തെറ്റായ വാര്‍ത്ത നല്‍കിയ 16 സൈറ്റുകള്‍ക്കെതിരെ നടപടി. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ച മൈക്രോ ബ്ലോഗിംഗ് സൈറ്റുകള്‍ക്കെതിരെയും അധികൃതര്‍ കര്‍ശന നടപടികള്‍ ആരംഭിച്ചു.

ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ഒരാളെ പുറത്താക്കിയിരുന്നു. ഇത് രാഷ്ട്രീയ അട്ടിമറിയായി ചിത്രീകരിച്ച് കഴിഞ്ഞയാഴ്ച ചില ചൈനീസ് വെബ്‌സൈറ്റുകള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെതിരെയായിരുന്നു ചൈനീസ് സര്‍ക്കാരിന്റെ നടപടി.

ഇന്റര്‍നെറ്റിലൂടെ കിംവദന്തി പ്രചരിപ്പിച്ചതിന്റെ പേരില്‍ 1065 പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ടെന്ന് ചൈനീസ് ഔദ്യാഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ അറിയിച്ചു. രാജ്യത്തിനെതിരായ 2,08,000 സന്ദേശങ്ങള്‍ വെബ്‌സൈറ്റുകളില്‍ നിന്ന് നീക്കം ചെയ്തതായു ഏജന്‍സി വ്യക്തമാക്കി.

English Summary: China has shut down websites, Authorities closed 16 websites for spreading rumours of "military vehicles entering Beijing and something wrong going on in Beijing", the official Xinhua news agency said, citing the state Internet information office.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :