യുവാക്കളെ വോട്ടുചെയ്യിപ്പിക്കാന്‍ ഫേസ്‌ബുക്ക്

കൊല്‍ക്കത്ത| WEBDUNIA|
PRO
PRO
രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മിഷനും ഫേസ്‌ബുക്ക് അക്കൌണ്ട് തുടങ്ങുന്നു. പുതിയ വോട്ടര്‍മാരെ ബോധവല്‍ക്കരിക്കാന്‍ ഏറ്റവും നല്ല മാധ്യമം ഇപ്പോള്‍ ഫേസ്ബുക്കാണ് എന്ന് മനസ്സിലാക്കിയാണ് ഈ തീരുമാനം. കൊല്‍ക്കത്തയില്‍ മൗലാനാ ആസാദ്‌ അനുസ്‌മരണ പ്രഭാഷണത്തിനിടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന്‍ എസ് വൈ ഖുറേഷിയാണ് ഇക്കാര്യം അറിയിച്ചത്.

ജനാധിപത്യത്തിന്റെ ശാക്‌തീകരണത്തിനും വികസനത്തിനും പുതിയ വോട്ടര്‍‌മാരെ ബോധവത്ക്കരിക്കേണ്ടതുണ്ട്. എങ്ങനെ വോട്ട്‌ ചെയ്യണമെന്ന്‌ പുതിയ തലമുറയിലെ വോട്ടര്‍മാരില്‍ ഭൂരിഭാഗം പേര്‍ക്കും അറിയില്ല. പുതുതലമുറയില്‍പ്പെട്ടവരില്‍ മിക്കവര്‍ക്കും വോട്ടു ചെയ്യാന്‍ താല്‍പര്യമില്ലാത്ത മന:സ്ഥിതിയാണുള്ളതെന്നും ഖുറേഷി പറഞ്ഞു. ഇത്തരക്കാരെ ബോധവല്‍ക്കരിക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗം ഫേസ്‌ബുക്ക്‌, ട്വിറ്റര്‍ പോലെയുള്ള സൗഹൃദ കൂട്ടായ്‌മ സൈറ്റുകളാണെന്നും ഖുറേഷി പറഞ്ഞു.

തെരഞ്ഞെടുപ്പ് ബോധവത്ക്കരണം സംബന്ധിച്ച കാര്യങ്ങള്‍ പഠന കോഴ്സുകളില്‍ ഉള്‍പ്പെടുത്തുന്നതിനായി രാജ്യത്തെ യുവജനകാര്യ മന്ത്രാലയവുമായും വിദ്യാഭ്യാസനയം രൂപീകരിക്കുന്നവരുമായും സംസാരിച്ചിരുന്നുവെന്നും ഖുറേഷി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :