മൈക്രോസോഫ്റ്റിന് ഇനി പുതിയ ലോഗോ

വാഷിംഗ്ടണ്‍| WEBDUNIA|
PRO
മൈക്രോസോഫ്റ്റിനു ഇനി പുതിയ ലോഗോ. കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് തങ്ങളുടെ ലോഗോ പരിഷ്കരിക്കാന്‍ മൈക്രോസോഫ്റ്റ് തയ്യാറായിരിക്കുന്നത്. നാലു വര്‍ണങ്ങളിലുള്ള നാല് സമചതുരങ്ങളും തൊട്ടടുത്തായി മൈക്രോസോഫ്റ്റ് എന്ന പേരുമാണ് പുതിയ ലോഗോയിലുള്ളത്.

ലോഗോയെക്കാളും, ഉത്പന്നങ്ങളുടെ പേരിനേക്കാളുമൊക്കെ പ്രാധാന്യം മൈക്രോസോഫ്റ്റ് എന്ന ബ്രാന്‍ഡിനുണ്ടെന്ന് ലോഗോ പരിഷ്കരിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തിനിടെ മൈക്രോസോഫ്റ്റ് അധികൃതര്‍ വ്യക്തമാക്കുന്നു. ലക്ഷക്കണക്കിന് ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. 25 വര്‍ഷത്തിനു ശേഷമാണ്‌ മൈക്രോസോഫ്റ്റ് ലോഗോ പരിഷ്കരിക്കുന്നത്‌. കമ്പനിയെ സംബന്ധിച്ച്‌ ഇത് ഏറ്റവും അനുയോജ്യമായ സമയമാണ് - മൈക്രോസോഫ്റ്റ് അധികൃതര്‍ വ്യക്തമാക്കുന്നു.

നാലു വ്യത്യസ്ത നിറങ്ങളിലുള്ള ചതുരങ്ങള്‍ കമ്പനി ഉത്പന്നങ്ങളുടെ വൈവിധ്യത്തിലും നിലനിര്‍ത്തിയിരിക്കുന്ന ഏകീകൃത ആശയത്തെയാണ് സൂചിപ്പിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :