മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിന്‌ വെബ്‌രത്ന അവാര്‍ഡ്‌

ന്യൂഡല്‍ഹി| WEBDUNIA|
PRO
സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക്‌ കേന്ദ്രഗവണ്മെന്റ്‌ നല്‌കുന്ന വെബ്‌രത്ന ഗോള്‍ഡന്‍ അവാര്‍ഡ്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വെബ്‌സൈറ്റിന്.

സാങ്കേതികവിദ്യയുടെ സഹായത്തോടെ ഭരണത്തില്‍ ജനപങ്കാളിത്തം കൊണ്ടുവന്നതിനാണ്‌ അവാര്‍ഡ്‌. കേന്ദ്രവാര്‍ത്താ വിനിമയ വിവര സങ്കേതിക വകുപ്പ്‌ മന്ത്രി കപില്‍ സിബല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ്‌ സമ്മാനിച്ചു.

മുഖ്യമന്ത്രിയുടെ പ്രസ്‌ സെക്രട്ടറി പി റ്റി ചാക്കോ, മുഖ്യമന്ത്രിയുടെ പിഎ ജോജി ജേക്കബ്‌ എന്നിവര്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങി.

കേന്ദ്രസഹമന്ത്രിമാരായ മിലിന്ദ്‌ ദേവറ, ഡോ കൃപറാണി കില്ലി എന്നിവര്‍ പ്രസംഗിച്ചു.ജനങ്ങള്‍ക്ക്‌ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്ന നൂതന ഇ- ഗവേര്‍ണന്‍സ്‌ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്‌ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വെബ്‌രത്ന അവാര്‍ഡ്‌ സംസ്‌ഥാനത്ത്‌ ആദ്യമായാണ്‌ ഒരു വെബ്‌സൈറ്റിനു ലഭിക്കുന്നത്‌.

ഭരണത്തില്‍ ജനകീയ പങ്കാളിത്തം കൊണ്ടുവരുന്നതിന്‌ മുഖ്യമന്ത്രി തന്റെ വെബ്‌സൈറ്റിലൂടെ നൂതനമായ നിരവധി ആശയങ്ങള്‍ നടപ്പാക്കിയതായി അവാര്‍ഡ്‌ കമ്മിറ്റി കണ്ടെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :