ഫോണിലെ വീഡിയോ ബിഗ് സ്ക്രീനില്‍ കാണണോ?

Reliance
WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
പല കാര്യങ്ങള്‍ക്കുമായി നമ്മള്‍ സ്മാര്‍ട്ട് ഫോണുകളും ലാപ്‌ടോപ്പുകളും ടാബ്‌ലറ്റുകളും ഗെയിമിംഗ് കണ്‍സോളുകളും ഉപയോഗിക്കുന്നതിനാല്‍ ആധുനിക കാലഘട്ടത്തിലെ നമ്മുടെ ജീവിതം ഗാഡ്ജറ്റുകളെ ആശ്രയിച്ചുള്ളതാണെന്ന് പറയേണ്ടി വരും. ഗെയിംസ് ആസ്വദിക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും വീഡിയോ പങ്കുവയ്ക്കുന്നതിനും സംഗീതം ആസ്വദിക്കുന്നതിനും പല തരത്തിലുള്ള ഗാഡ്ജറ്റുകള്‍ ഉപയോഗിക്കുന്നത് സാധാരണ കാഴ്ചയായിട്ടുണ്ട്. എന്നിരുന്നാലും, ഗാഡ്ജറ്റുകളുടെ സ്ക്രീന്‍ വലുപ്പം വളരെ ചെറുതായതിനാല്‍, നമ്മുടെ പ്രിയപ്പെട്ട ഫോട്ടോകളോ വീഡിയോകളോ ഒരു കൂട്ടം ആളുകള്‍ക്കിടയില്‍ പങ്കുവയ്ക്കുന്നത് പല സ്മാര്‍ട്ട് ഉപകരണങ്ങളിലും ബുദ്ധിമുട്ടാണ്‌.

എന്നാലിനി, ഈ പ്രശ്നം നമുക്ക് മറക്കാം... നിങ്ങളുടെ സ്മാര്‍ട്ട് ഉപകരണങ്ങളില്‍ നിങ്ങള്‍ സൂക്ഷിക്കുന്ന മള്‍ട്ടിമീഡിയാ ഉള്ളടക്കം നിങ്ങളുടെ എല്‍ഇ‍ഡി ടിവിയുടെ വലിയ സ്ക്രീനിലേക്ക് മാറ്റിക്കൊണ്ട് നിങ്ങള്‍ക്ക് പങ്കുവയ്ക്കാനാകും, നിങ്ങളുടെ സിറ്റിംഗ് റൂമിലെ സ്വച്ഛതയില്‍ ഇരുന്നുകൊണ്ട് തന്നെ!


മള്‍ട്ടിമീഡിയ ഉള്ളടക്കം പങ്കുവയ്ക്കുന്നതില്‍ നിങ്ങള്‍ അഭിമുഖീകരിക്കാന്‍ ഇടയുള്ള ഈ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്‌ ഡി‍എല്‍എന്‍എ സര്‍ട്ടിഫിക്കേഷന്‍ ഉള്ള സ്മാര്‍ട്ട് ഉപകരണങ്ങള്‍. വയറുള്ളതും വയര്‍ലസുമായ നെറ്റ്‌വര്‍ക്കുകളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും മള്‍ട്ടീമീഡിയ ഉള്ളടക്കം പങ്കുവയ്ക്കാന്‍ നിങ്ങളെ സഹായിക്കുന്നവയാണ്‌ ഈ ഉപകരണങ്ങള്‍. ഉദാഹരണത്തിന്‌, നിങ്ങള്‍ക്ക് ഡി‍എല്‍എന്‍എ സര്‍ട്ടിഫിക്കേഷന്‍ ഉള്ള സ്മാര്‍ട്ട് ഉപകരണമായ സ്മാര്‍ട്ട് എല്‍ഇ‍ഡി ടിവിയാണ്‌ നിങ്ങള്‍ക്ക് ഉള്ളതെന്ന് ഇരിക്കട്ടെ. നെറ്റ്‌വര്‍ക്കില്‍ മള്‍ട്ടീമീഡിയ ഉള്ളടക്കം ആക്സസുചെയ്യാനും പ്ലേചെയ്യാനും പങ്കുവയ്ക്കാനും നിങ്ങള്‍ക്ക് വൈ-ഫൈ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കാന്‍ കഴിയും.

ഒരു ഹോം നെറ്റ്‌വര്‍ക്ക് സജ്ജീകരിക്കാന്‍ വളരെ എളുപ്പമാണ്‌. ഒരു വയര്‍ലസ് റൌട്ടറും സജീവ ബ്രോഡ്‌ബാന്‍ഡ് കണക്ഷനും മതിയാകും ഇത് ചെയ്യാന്‍. നെറ്റ്‌വര്‍ക്ക് സജ്ജീകരിച്ചുകഴിഞ്ഞാല്‍, നിങ്ങളുടെ സ്മാര്‍ട്ട് ഫോണുകളും ടാബ്‌ലറ്റുകളും ലാപ്‌ടോപ്പുകളും ഡിജിറ്റല്‍ ക്യാമറകളും ഗെയിമിംഗ് കണ്‍സോളുകളും വയര്‍ലസ് ബ്ലൂറേ പ്ലെയറും മറ്റും ഈ വയര്‍ലസ് നെറ്റ്‌വര്‍ക്കിലേക്ക് നിങ്ങള്‍ക്ക് ബന്ധിപ്പിക്കാം.

നെറ്റ്‌വര്‍ക്കിലേക്ക് ബന്ധിപ്പിക്കുന്നതിനായി ഓരോ ഗാഡ്ജറ്റിനും അതിന്‍റേതായ മെനു ഓപ്ഷനുകളും സജ്ജീകരണങ്ങളും ഉണ്ടായിരിക്കും എന്ന കാര്യം ഓര്‍മിക്കുക. ബന്ധിപ്പിച്ച് കഴിഞ്ഞാല്‍, ഡി‍എല്‍എന്‍എ സര്‍ട്ടിഫിക്കേഷന്‍ ഉള്ള എല്ലാ സ്മാര്‍ട്ട് ഉപകരണങ്ങളിലും നിങ്ങള്‍ക്ക് ഒരു ഡി‍എല്‍എന്‍എ ആപ്ലിക്കേഷന്‍ കാണാം. ഈ ആപ്ലിക്കേഷന്‍ ക്ലിക്കുചെയ്താല്‍ നിങ്ങളുടെ നെറ്റ്‌വര്‍ക്കിലേക്ക് ബന്ധിപ്പിക്കപ്പെട്ടിട്ടുള്ള, ഡി‍എല്‍എന്‍എ സര്‍ട്ടിഫിക്കേഷന്‍ ഉള്ള എല്ലാ സ്മാര്‍ട്ട് ഉപകരണങ്ങളും നിങ്ങള്‍ക്ക് കാണാനാകും. നെറ്റ്‌വര്‍ക്കിലൂടെ എന്ത് ഉള്ളടക്കമാണ്‌ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നതെന്ന് മെനു നിങ്ങളൊട് ചോദിക്കും. നിങ്ങള്‍ ഒരു മള്‍ട്ടീമീഡിയ ഫോള്‍ഡര്‍ തെരഞ്ഞെടുക്കുകയേ വേണ്ടൂ.

ഇനി, നിങ്ങളുടെ വലിയ എല്‍ഇ‍ഡി സ്ക്രീനില്‍ തെളിയുന്ന ദൃശ്യങ്ങള്‍ കണ്ട് നിങ്ങള്‍ക്ക് ആസ്വദിക്കാം. കുടുംബത്തിലെ അംഗങ്ങള്‍ എല്ലാവരും കാണണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന ഫോട്ടോകളോ വീഡിയോകളോ നിങ്ങളുടെ ഡിജിറ്റല്‍ ക്യാമറയില്‍ ഉണ്ടെങ്കില്‍, അവ തെരഞ്ഞെടുക്കുക. കുടുംബത്തിലെ എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പാകത്തില്‍ അവ വലിയ സ്ക്രീനില്‍ തെളിയും. ഈ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് നിങ്ങള്‍ക്കൊരു മള്‍ട്ടീപ്ലെയര്‍ ഗെയിമിംഗ് കണ്‍സോള്‍ തന്നെ സൃഷ്ടിക്കാനാകും. എക്സ്ബോക്സ് 360-യോ സോണി പ്ലേസ്റ്റേഷനോ ഉപയോഗിച്ച് നിങ്ങള്‍ കളിക്കുന്ന ഗെയിമില്‍ പങ്കുചേര്‍ന്ന് നിങ്ങളോട് എതിരിടാന്‍ നിങ്ങള്‍ക്ക് മറ്റുള്ളവരെ വെല്ലുവിളിക്കുകയുമാകാം.

ഒരു സെന്‍ട്രല്‍ നെറ്റ്‌വര്‍ക്ക് സംഭരണ ഉപകരണത്തില്‍ നിങ്ങളുടെ എല്ലാ മള്‍ട്ടീമീഡിയ ഫയലുകളും ഓര്‍ഗനൈസുചെയ്ത് സൂക്ഷിക്കുകവഴി നിങ്ങള്‍ക്ക് മള്‍ട്ടീമീഡിയാ അനുഭവം കൂടുതല്‍ മെച്ചപ്പെടുത്താം. നിങ്ങളുടെ നെറ്റ്‌വര്‍ക്കിലേക്ക് ബന്ധിപ്പിക്കപ്പെട്ടിട്ടുള്ള ഹാര്‍ഡ് ഡ്രൈവുകളാണ്‌ നെറ്റ്‌വര്‍ക്ക് സംഭരണ ഉപകരണങ്ങള്‍. നെറ്റ്‌വര്‍ക്കിലേക്ക് വിവിധ സ്മാര്‍ട്ട് ഉപകരണങ്ങള്‍ ബന്ധിപ്പിക്കുകയും എല്ലാ ഫയലുകളും ഓര്‍ഗനൈസുചെയ്യുകയും ചെയ്താല്‍, നിങ്ങള്‍ക്ക് ആഗ്രഹിക്കുമ്പോള്‍ ഒക്കെയും മള്‍ട്ടീമീഡിയ ഉള്ളടക്കം ആസ്വദിക്കാം.

പ്ലേ ഇന്‍സ്റ്റാള്‍ ആപ്ലിക്കേഷനുകളുടെ ഒരു നിര തന്നെ സ്മാര്‍ട്ട് എല്‍ഇ‍ഡി ടിവികളില്‍ ഉണ്ട്. കാലാവസ്ഥാ ആപ്ലിക്കേഷനും ഗെയിംസ് ആപ്ലിക്കേഷനും തൊട്ട് വാര്‍ത്താ അലര്‍ട്ടുകള്‍, ഷോപ്പിംഗ് സൈറ്റുകള്‍, ഫോട്ടോ പങ്കുവയ്ക്കല്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വരെയുള്ള ആപ്ലിക്കേഷനുകള്‍ ഇപ്പോഴുണ്ട്. ഇപ്പറഞ്ഞത് നിങ്ങള്‍ക്ക് ആകര്‍ഷകമായി തോന്നുന്നുണ്ടെങ്കില്‍, ഹോം നെറ്റ്‌വര്‍ക്കിന്‍റെ മാസ്മരികത അനുഭവിച്ചറിയാന്‍ ഇനി വൈകേണ്ട. ലളിതമായി ഒരു സ്മാര്‍ട്ട് ഹോം നെറ്റ്‌വര്‍ക്ക് സജ്ജീകരിക്കുക, നിങ്ങളുടെ സ്മാര്‍ട്ട് ഉപകരണങ്ങളും എല്‍ഇ‍ഡി ടിവികളും ഈ നെറ്റ്‌വര്‍ക്കിലേക്ക് ബന്ധിപ്പിക്കുക. അടുത്തതായി, സ്മാര്‍ട്ട് ഉപകര്‍ണങ്ങളില്‍ നിന്നുള്ള മള്‍ട്ടീമീഡിയാ ഉള്ളടക്കം നെറ്റ്‌വര്‍ക്കിലേക്ക് പങ്കുവയ്ക്കുക. ഇനി, ഫുള്‍ എച്ച്‌ഡി എഫക്റ്റില്‍ വലിയ സ്ക്രീനില്‍ നിങ്ങളുടെ മള്‍ട്ടീമീഡിയ ഉള്ളടക്കം ആസ്വദിക്കുക.

ഗാഡ്ജറ്റുകളില്‍ അതിയായ താല്‍പര്യം ഉള്ളയാളാണ്‌ നിങ്ങളെങ്കില്‍, സ്മാര്‍ട്ട് ഫോണുകളും ലാപ്‌ടോപ്പുകളും ടാബ്‌ലെറ്റുകളും ഗെയിമിംഗ് കണ്‍സോളുകളും ഉള്‍പ്പെടെയുള്ള ബഹുവിധ ഗാഡ്ജറ്റുകള്‍ ഉപയോഗിച്ചുകൊണ്ട് വയര്‍ലസ്സ് നെറ്റ്‌വര്‍ക്കിലൂടെ നിങ്ങളുടെ സ്മാര്‍ട്ട് എല്‍ഇ‍ഡി ടിവിയുമായി നിങ്ങള്‍ക്ക് മള്‍ട്ടീമീഡിയ ഉള്ളടക്കം പങ്കുവയ്ക്കാം എന്നുസാരം. അപ്പോള്‍, ചെറിയ സ്ക്രീനുകളോട് നമുക്കിനി വിട പറയാം. ഗെയിമിംഗോ വീഡിയോ കാണലോ ഫോട്ടോ നോക്കലോ ആകട്ടെ, എല്ലാം ഹൈ ‍ഡെഫനിഷന്‍ വലിയ സ്ക്രീനില്‍ തന്നെ ഇനിയാകാം.

WD
WD
റിലയന്‍സ് ഡിജിറ്റലിലെ വിവരസാങ്കേതികവിദ്യാ വിദഗ്ധര്‍ എഴുതിയതാണ്‌ ഈ ലേഖനം. ഹോം നെറ്റ്‌വര്‍ക്ക് സജ്ജീകരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ സ്മാര്‍ട്ട് എല്‍ഇ‍ഡി ടിവികളെയും വയര്‍ലസ്സ് റൌട്ടറുകളെയും പറ്റി കൂടുതലറിയാന്‍ ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. റിലയന്‍സ് ഡിജിറ്റല്‍ - ഗാര്‍ഹിക ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍, കമ്പ്യൂട്ടര്‍ ഗെയിമിംഗ്, ടെലികോം ഉല്‍പന്നങ്ങള്‍ എന്നിവയുടെ മുഴുവന്‍ ശ്രേണിയും നിങ്ങള്‍ക്ക് ഒരൊറ്റ ഇടത്തില്‍ നിന്നും ലഭ്യമാക്കുന്നു. ഗുണമേന്മയുള്ള സേവനങ്ങളും, നല്‍കുന്ന പണത്തിനുള്ള മൂല്യവും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. കൂടുതല്‍ അറിയാനായി റിലയന്‍സ് ഡിജിറ്റല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫേസ്‌ബുക്കില്‍ വിദഗ്ധരുമൊത്ത് സംവദിക്കുക, ട്വിറ്ററില് വിവിധ ഉല്‍പന്നങ്ങളെ പറ്റി അന്വേഷിക്കുക, ഞങ്ങളുടെ വിദഗ്ധര്‍ വ്യത്യസ്ത തരം ഇലക്‌ട്രോണിക്ക് ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കുന്നത് യൂട്യൂബില്‍ കാണുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :