ഫേസ്‌ബുക്കിനും ഗൂഗിളിനും പുറകെ ട്വിറ്ററും കോടതിയിലേക്ക്

സാന്‍ ഫ്രാന്‍സിസ്‌കോ| WEBDUNIA|
PRO
PRO
സ്‌പാമര്‍മാരുടെ ശല്യം അസഹ്യമായതോടെ അവയെ നിയമപരമായി നേരിടാന്‍ ട്വിറ്റര്‍ തീരുമാനിച്ചു. ഇതിനുള്ള പ്രഥമനടപടിയായി സ്‌പാം ചെയ്യുന്നതിനായുള്ള ഉപകരണങ്ങള്‍ സൃഷ്‌ടിക്കുന്ന അഞ്ച് വെബ്‌സൈറ്റുകള്‍ക്കെതിരെ യു.എസ് കോടതിയില്‍ ട്വിറ്റര്‍ കേസ് ഫയല്‍ ചെയ്‌തു. യഥാര്‍ത്ഥ ട്വീറ്റ് സന്ദേശങ്ങളെന്ന വ്യാജേന ഉപയോക്താക്കള്‍ക്ക് വയാഗ്ര പരസ്യങ്ങള്‍ മുതല്‍ വൈറസുകള്‍ ഉള്‍ക്കൊള്ളുന്ന ലിങ്കുകള്‍ വരെ അയയ്‌ക്കുന്നത് ട്വിറ്ററിന് തലവേദന സൃഷ്‌ടിച്ചിരുന്നു.

ഫോളോവര്‍മാരെ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണെന്ന് നടിച്ച് ഒരു അക്കൌണ്ടിന്റെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കുന്ന ഇത്തരം സൈറ്റുകള്‍ ബോട്ട് എന്നാണ് അറിയപ്പെടുന്നത്. ഉപയോക്താക്കളെ ലിങ്കുകളില്‍ ക്ലിക്കുചെയ്യാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ ഇവ വ്യാജ സന്ദേശങ്ങള്‍ അയയ്‌ക്കുന്നു.

ഉപയോക്താക്കളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ട്വിറ്ററില്‍ നിലവില്‍ 140 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുണ്ട്. ഉപയോക്തൃ അടിസ്ഥാനത്തില്‍ വളരുന്ന ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ് എന്ന നിലയില്‍, ഓണ്‍ലൈന്‍ സംഭാഷണത്തെ മന്ദഗതിയിലാക്കുന്നതും ഉപയോക്താക്കളെ വെറുപ്പിക്കുന്നതുമായ ഇത്തരം സ്‌പാമുകളെ ട്വിറ്റര്‍ ഭയക്കുന്നുണ്ട്.

ഫേസ്‌ബുക്കും ഗൂഗിളും ഇതിനകം തന്നെ സ്‌പാമര്‍മാര്‍ക്കെതിരെ കോടതി വഴി വിജയം കൈവരിച്ചിട്ടുണ്ട്. ഈ പ്രതീക്ഷയിലാണ് ഇപ്പോള്‍ ട്വിറ്ററും.

English Summary: Twitter filed a lawsuit on Thursday in a U.S. court against five websites that it accuses of creating tools for spamming, as the social media firm battles a wave of automated tweets barraging real users with anything from Viagra ads to virus-ridden links.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :