ഫേസ്ബുക്ക് രാഷ്ട്രീയത്തിലേക്ക് പിണറായിയും

കോട്ടയം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
പ്രമുഖ സോഷ്യല്‍ മീഡിയ ആയ ഫേസ്ബുക്കിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും. പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായും ആശയങ്ങള്‍ പങ്കുവയ്ക്കാനും പ്രവര്‍ത്തകരല്ലാത്തവരുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനുമാണ് പിണറായി ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. നിലവില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്ന മറ്റു നേതാക്കളുമായി പിണറായി ഇക്കാര്യം ആലോചിച്ചു തുടങ്ങിയെന്നാണ് വിവരം.

ഐ ടി പ്രഫഷണലുകളും മാധ്യമ പ്രവര്‍ത്തകരും അടങ്ങുന്ന ഒരു ടീം ആയിരിക്കും അദ്ദേഹത്തിന്റെ അക്കൌണ്ട് കൈകാര്യം ചെയ്യുക. ഈ ടീം ആയിരിക്കും അദ്ദേഹത്തിനോട് ആലോചിച്ച് പോസ്റ്റുകളും കമന്റുകളും ഇടുന്നത്. പാര്‍ട്ടി നിലപാടുകള്‍ ഈ ടീം അപ്പപ്പോള്‍ പോസ്റ്റ്‌ ചെയ്യും. പിണറായിയുടെ മാധ്യമകാര്യങ്ങളുടെ ചുമതലയുളള ദേശാഭിമാനി അസോസിയേറ്റ്‌ എഡിറ്റര്‍ക്കാണു ഫേസ്‌ ബുക്കിന്റെ പ്രവര്‍ത്തനങ്ങളുടെ ചുമതല എന്നാണ് സൂചന.

യുവനേതാക്കളോടൊപ്പം ചീഫ് വിപ്പ് പി സി ജോര്‍ജ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളും ഇപ്പോള്‍ ഫേസ്ബുക്കില്‍ സജീവമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :