ഫേസ്ബുക്ക് കുട്ടികളോടും ചങ്ങാത്തം കൂടുന്നു!

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
ഫേസ്ബുക്കില്‍ അക്കൌണ്ട് തുടങ്ങാന്‍ ഇതുവരെ നിലവിലുണ്ടായിരുന്ന പ്രായനിയന്ത്രണം ഒഴിവാക്കുന്നു. ഇതോടെ 13 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും ഫേസ്ബുക്കില്‍ അംഗമാകാന്‍ സാധിക്കും.

മാതാപിതാക്കളുടെ അനുവാദത്തോടെയും സഹായത്തോടെയും കുട്ടികള്‍ ഇപ്പോള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. വയസ്സില്‍ കള്ളത്തരം കാട്ടി, പാത്തും പതുങ്ങിയും ഫേസ്ബുക്കില്‍ അംഗമാകുന്ന കുട്ടികളുമുണ്ട്. ഈ സാഹചര്യത്തിലാണ് ഫേസ്ബുക്ക് അധികൃതര്‍ കുട്ടികള്‍ക്കുള്ള വിലക്ക് പിന്‍‌വലിക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്.

കുട്ടികള്‍ക്കും അക്കൌണ്ട് തുടങ്ങാമെന്നായതോടെ പുതിയ ഉപയോക്താക്കളുടെ എണ്ണം ഇരട്ടിക്കിരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ തീരുമാനം പുറത്തുവന്നതോടെ ഫേസ്ബുക്ക് ഓഹരിയുടെ മൂല്യം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ലോകത്തെമ്പാടുമായി ഫേസ്ബുക്കിന് 900 ദശലക്ഷം സ്ഥിരം ഉപയോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക്. അമേരിക്കയിലെ കര്‍ശന നിയമം മൂലമാണ് 13-ല്‍ താഴെ പ്രായമുള്ളവരെ ഫേസ്ബുക്ക് ഇതുവരെ മാറ്റി നിര്‍ത്തിയത്.

എന്നാല്‍ ഫേസ്ബുക്കിനെച്ചൊല്ലിയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കുട്ടികള്‍ ഇവിടെ എളുപ്പത്തില്‍ പറ്റിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :