ഫേസ്ബുക്കില്‍ കാമുകിയുടെ വ്യാജപ്രൊഫൈല്‍ ഉണ്ടാക്കി!

അഹമ്മദാബാദ്| WEBDUNIA|
PRO
PRO
ഗാന്ധിദാം സ്വദേശിയായ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനി ഫേസ്ബുക്ക് കണ്ടപ്പോള്‍ ഞെട്ടി. കാരണം മറ്റൊന്നുമില്ല, ഫേസ്ബുക്കില്‍ ഈ പെണ്‍കുട്ടിയുടെ സ്വന്തം പ്രൊഫൈല്‍, അതും പെണ്‍കുട്ടി പോലും അറിയാതെ. ഫോട്ടോയും വിവരങ്ങളുമെല്ലാം കിറുകൃത്യം. ഇത്തരത്തില്‍ ഒന്നല്ല, മൂന്ന് പ്രോഫൈലുകളാണ് ഉണ്ടായിരുന്നത്.

പെണ്‍കുട്ടിയുടെ സഹോദരന്റെ പരാതിപ്രകാരം ക്രൈംബ്രാഞ്ച് സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചപ്പോഴാണ് സംഗതി പിടികിട്ടിയത്. പെണ്‍കുട്ടിയുടെ മുന്‍ സഹപാഠിയാണ് വ്യാജ പ്രൊഫൈലുകള്‍ക്ക് പിന്നില്‍. ഒരുമിച്ച് പഠിച്ചിരുന്ന കാലത്ത് പെണ്‍കുട്ടിയോട് ഈ യുവാവ് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു എന്നും ഇത് നിസരിക്കപ്പെട്ടതിന്റെ ഫലമായാണ് യുവാവ് ഇത്തരത്തില്‍ പ്രതികാരം ചെയ്തത് എന്നും വ്യക്തമായി.

പെണ്‍കുട്ടിയുടെ സുഹൃത്തുക്കളേക്കുറിച്ച് അറിയാന്‍ വേണ്ടിയാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് യുവാവ് പൊലീസിനോട് സമ്മതിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :