ഫേസ്ബുക്കില്‍ ഒന്നാമതാകാന്‍ ഇന്ത്യ

WEBDUNIA|
PRO
PRO
ഇന്റര്‍നെറ്റിലെ സൌഹൃദക്കൂട്ടായ്മയുടെ കാര്യത്തില്‍ എന്നും മുന്നിലാണ് ഇന്ത്യ. ഗൂഗിള്‍ ഓര്‍ക്കുട്ട് തുടങ്ങിയപ്പോള്‍ അതില്‍ ഇന്ത്യക്കായിരുന്നു മേധാവിത്വം. ഇപ്പോഴിതാ ഫേസ്ബുക്കിലും ഇന്ത്യ ഒന്നാം സ്ഥാനത്തേയ്ക്ക് കുതിക്കുന്നു.

ഇന്ത്യയില്‍ നിന്നുള്ള ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഈ വര്‍ഷം വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ജൂണിലെ കണക്കനുസരിച്ച് ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം 84 ശതമാനം വര്‍ധിച്ച് 34 മില്യണിലെത്തി. കഴിഞ്ഞവര്‍ഷം ഇത് 18 മില്യണ്‍ മാത്രമായിരുന്നു. ഈ രീതി തുടര്‍ന്നാല്‍, ഉപയോക്താക്കളുടെ കാര്യത്തില്‍ നിലവില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ സമീപഭാവിയില്‍ തന്നെ ഒന്നാമതെത്തുമെന്നാണ് ഫേസ്ബുക്ക് അധികൃതര്‍ പറയുന്നത്.

ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ അമേരിക്കയാണ് ഒന്നാമത്. ഇന്തോനേഷ്യയാണ് അമേരിക്കയ്ക്ക് തൊട്ടുപിന്നില്‍. ഇന്തോനേഷ്യയില്‍ നിന്ന്‌ 45 ഉപയോക്‌താക്കളാണ്‌ ഫേസ്‌ബുക്കിനുള്ളത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :