ഫേസ്ബുക്കിന്റെ പേരില്‍ രാ‍ജസ്ഥാനില്‍ വര്‍ഗീയ കലാപം

ഉദയ്പൂര്‍| WEBDUNIA|
PRO
PRO
സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിനെ ചൊല്ലി രാജസ്ഥാനിലെ ദുംഗര്‍പൂര്‍ പട്ടണത്തില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടു. മതവികാരം വ്രണപ്പെടുത്തുന്ന സന്ദേശം ഫേസ്ബുക്കില്‍ ആരോ പോസ്റ്റ് ചെയ്തതിന്റെ പേരിലാണ് ജനങ്ങള്‍ അക്രമാസക്തരായത്.

രോഷാകുലരായ ഒരു വിഭാഗം ആളുകള്‍ കടകള്‍ക്ക് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. അക്രമത്തില്‍ ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പ്രതിഷേധസൂചകമായി ഒരു വിഭാഗം നടത്തിയ മൌനജാഥയിലേക്ക് ഒരു ചെറുപ്പക്കാരന്‍ ബൈക്ക് ഓടിച്ച് കയറ്റിയതു പ്രശ്നങ്ങള്‍ വഷളാക്കി. ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം വ്യാജ അക്കൌണ്ടില്‍ നിന്നാണ് സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇതേക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :