ഫേസ്ബുക്കിനെ ഗൂഗിള്‍ മലര്‍ത്തിയടിച്ചു!

ലണ്ടന്‍| WEBDUNIA|
PRO
PRO
ഏറ്റവും കൂടുതല്‍ പേര്‍ കയറിയ 2011-ലെ വെബ്സൈറ്റുകളുടെ പട്ടികയില്‍ ഗൂഗിള്‍ ഒന്നാം സ്ഥാനത്ത്. അമേരിക്കയില്‍ നടത്തിയ പഠനം പ്രകാരമാണിത്. ഫേസ്ബുക്ക് ആണ് രണ്ടാം സ്ഥാനത്ത്.

ഗൂഗില്‍ ബ്രാന്റഡ് പേജുകളില്‍ ഓരോ മാസവും ക്ലിക്ക് ചെയ്യുന്നവരുടെ എണ്ണം 153 ദശലക്ഷമാണ്. എന്നാല്‍ ഫേസ്ബുക്കിലേക്ക് ആകര്‍ഷിക്കപ്പെട്ടവരുടെ എണ്ണം 138 ദശലക്ഷം മാത്രമാണ്. യാഹുവാണ് മൂന്നാം സ്ഥാനത്ത്. 130 ദശലക്ഷം പേരാണ് ഓരോ മാസവും യാഹുവില്‍ കയറിയത്. പക്ഷേ വെബ്-ബേസ്ഡ് ഇമെയിലില്‍ നിന്ന് യുവാക്കള്‍ ചുവടുമാറുന്ന തുടര്‍ന്നാണ് യാഹുവിന്റെ ജനപ്രീതി ഇടിയും എന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു.

ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരമാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഫേസ്ബുക്കിനെ തോല്‍പ്പിച്ച് ഗൂഗിള്‍ ഒന്നാസ്ഥാനത്തെത്തിയെങ്കിലും ഗൂഗിള്‍ പ്ലസ് നിരാശപ്പെടുത്തുന്നു. ജനപ്രിയ സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റുകളുടേയും ബ്ലോഗുകളുടേയും പട്ടികയില്‍ ഗൂഗിള്‍ പ്ലസ് ഏറെ പിന്നിലാണ്.

മ്യൂസിക് വീഡിയോകള്‍ കാണാന്‍ ഏറ്റവും കൂടുതല്‍ പേര്‍ കയറുന്നത് ഗൂഗിളിന്റെ യൂട്യൂബിലാണ്. രണ്ടാം സ്ഥാനത്തുള്ള വെവോ ജനപ്രീതിയുടെ കാര്യത്തില്‍ യൂട്യൂബിനേക്കാള്‍ വളരെ പിന്നിലാണ്.

ഗൂഗിള്‍, യാഹൂ, എംഎസ്എന്‍/വിന്റോസ് ലൈവ്/ബിങ്, യൂട്യൂബ്, മൈക്രോസോഫ്റ്റ്, എഒഎല്‍ മീഡിയാ നെറ്റ്വര്‍ക്ക്, വിക്കിപീഡിയ, ആപ്പിള്‍, ആസ്ക് സെര്‍ച് നെറ്റ്വര്‍ക്ക് എന്നീ ക്രമത്തിലാണ് ആദ്യ പത്ത് സ്ഥാനങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :