തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയുടെ കാര്‍ട്ടൂണിന്റെ പേരില്‍ പ്രതികൂട്ടിലായ ഫേസ്ബുക്കിനെതിരെ ഇപ്പോള്‍ സിപിഎം നിയമനടപടിക്ക്. പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കുന്ന പ്രസ്താവനകള്‍ പ്രസിദ്ധീകരിച്ചെന്ന് കാണിച്ച് സിപിഎം ഒറീസ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് ഫേസ്ബുക്കിനെതിരെ കോടതിയെ സമീപിച്ചത്.
സിപിഎം ഒഡീഷ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ദസ്മന്ദ കുമാര്‍ ദാസ് ആണ് പരാതിയുമായി പ്രാദേശിക കോടതിയെ സമീപിച്ചത്. പരാതിയില്‍ കോടതി ഫേസ്ബുക്കിന് നോട്ടീസ് അയച്ചു. ഫേസ്ബുക്ക് ഇന്ത്യയുടെ ഹൈദരാബാദ് ഓഫീസിനാണ് നോട്ടീസ് അയച്ചത്. ജൂലൈ നാലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്.
വിവാദ പ്രസ്താവന പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് അക്കൌണ്ട് ഉടമ ഭബാനി ശങ്കര്‍ നായിക്കിനും നോട്ടീസ് അയച്ചിട്ടുണ്ട്. പ്രൊഫസര്‍ ആയാ നായിക്ക് രണ്ട് വര്‍ഷമായി വിദേശത്താണ്.
കട്ടക്കിലെ സൈബര്‍ പൊലീസിലും സി പി എം പരാതി നല്‍കിയിട്ടുണ്ട്.