ഫേസ്ബുക്കിനറിയില്ല ഒരു പേരിന്റെ വില!

WEBDUNIA|
PRO
PRO
പേര് തന്നെയാണ് വീണ്ടും പ്രശ്നമായിരിക്കുന്നത്. പേരിനെച്ചൊല്ലി സല്‍മാന്‍ റുഷ്ദി ആദ്യം യുദ്ധം പ്രഖ്യാപിച്ചത് ട്വിറ്ററിനോടായിരുന്നു. ഇപ്പോഴിതാ ഫേസ്ബുക്കിനോടും. പേരിലെ ആശയക്കുഴപ്പം മൂലം തന്റെ അക്കൌണ്ട് മരവിപ്പിച്ച ഫേസ്ബുക്കിനെതിരേ സല്‍മാന്‍ റുഷ്ദി ആഞ്ഞടിക്കുകയായിരുന്നു.

റുഷ്ദിയുടെ പേര് വ്യാജന്മാര്‍ ദുരുപയോഗം ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ഒടുവില്‍ യഥാര്‍ത്ഥ റുഷ്ദി എത്തിയപ്പോള്‍ അതും വ്യാജനാണെന്ന് ട്വിറ്ററും ഫേസ്ബുക്കുമൊക്കെ തെറ്റിദ്ധരിച്ചു. ഒടുവില്‍ ഫേസ്ബുക്ക് അദ്ദേഹത്തിന്റെ അക്കൌണ്ട് മരവിപ്പിക്കുകയായിരുന്നു.

ട്വിറ്ററിലൂടെയാണ് റുഷ്ദി ഇതിലുള്ള അരിശം തീര്‍ത്തത്. തന്റെ പേര് തിരികെ നല്‍കണമെന്ന് ഫേസ്ബുക്കിനോട് ആവശ്യപ്പെട്ട റുഷ്ദി ഫേസ്ബുക്ക് സി ഇ ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിനേയും ചീത്തവിളിച്ചു. ഒളിച്ചിരിക്കാതെ ഇറങ്ങിവരൂ എന്നാണ് റുഷ്ദി അദ്ദേഹത്തോട് ആവശ്യപ്പെട്ടത്.

എന്നാല്‍ റുഷ്ദിയുടെ ട്വീറ്റുകള്‍ ഫലം കാണുക തന്നെ ചെയ്തു. കുറച്ചു മണിക്കൂറുകള്‍ക്കകം ഫേസ്ബുക്ക് ടീം അദ്ദേഹത്തിന്റെ അക്കൌണ്ട് പഴയസ്ഥിതിയിലാക്കി.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് റുഷ്ദിയുടെ ഫേസ്ബുക്ക് അക്കൌണ്ടിനേക്കുറിച്ച് ആശയക്കുഴപ്പങ്ങള്‍ തുടങ്ങിയത്. യഥാര്‍ത്ഥ സല്‍മാന്‍ റുഷ്ദിയാണ് അതെന്ന് തെളിയിക്കാന്‍ പാസ്പോര്‍ട്ട് കോപ്പി അയച്ചുകൊടുക്കാന്‍ ഫേസ്ബുക്ക് അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹം കോപ്പി അയച്ചുകൊടുക്കുകയും ചെയ്തു. പക്ഷേ അതുകൊണ്ടൊന്നും തൃപ്തിപ്പെടാന്‍ ഫേസ്ബുക്ക് തയ്യാറായില്ല. അദ്ദേഹത്തിന്റെ പാസ്പോര്‍ട്ടിലെ പേരിന്റെ തുടക്കത്തില്‍ അഹമ്മദ് എന്നുകൂടിയുണ്ട്, അതു തന്നെ കാരണം. ഒടുവില്‍ സല്‍മാന്‍ റുഷ്ദി എന്ന പേര് അഹമ്മദ് റുഷ്ദി എന്നാക്കിയ മാറ്റിയ ശേഷം അദ്ദേഹത്തിന്റെ അക്കൌണ്ട് മരവിപ്പിക്കുകയാണ് ഫേസ്ബുക്ക് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :