പ്രായം 20, എസ്എംഎസിനോട് താല്പര്യം കുറയുന്നു!

ലണ്ടന്‍| WEBDUNIA|
PRO
PRO
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, വിവരസാങ്കേതിക രംഗത്ത് വിപ്ലവം കുറിച്ചാണ്
ഷോര്‍ട്ട് മെസേജ് സര്‍വീസ് അഥവാ എസ് എം എസ് പിറന്നത്. 1992 ഡിസംബര്‍ മൂന്നിനു നീല്‍ പാപവര്‍ത്ത് എന്ന എന്‍ജിനീയറാണ് ആദ്യമായി എസ്എംഎസ് അയച്ചത്. “മെറി ക്രിസ്മസ്”, അതായിരുന്നു 22-കാരനായ ഈ എഞ്ചിനീയര്‍ തന്റെ കമ്പനിയുടെ തലവന് അയച്ച സന്ദേശം.

ഇന്ന് ഓരോ സെക്കന്റിലും അയക്കുന്നത് രണ്ട് ലക്ഷത്തിലേറെ എസ് എം എസുകള്‍ ആണ് എന്നാണ് കണക്ക്. പക്ഷേ രണ്ട് ദശാബ്ദത്തിനിപ്പുറം എസ് എം എസിന്റെ പ്രചാരം ഇടിയുന്നതായും കണക്കുകള്‍ തെളിയിക്കുന്നു.

ട്വീറ്റര്‍, ഫേസ്ബുക്ക്, സ്കൈപ്പ്, ഇന്‍സ്റ്റന്റ് മെസേജുകള്‍ തുടങ്ങിയവ സജീവമായതോടെയാണ് എസ് എം എസിനോടുള്ള താല്പര്യം കുറയ്ക്കുന്നു. ടെക്സ്റ്റിംഗിനോടുള്ള താല്പര്യം കുറയ്ക്കുന്നതില്‍ സ്മാര്‍ട്ട്ഫോണുകള്‍ സുപ്രധാന പങ്ക് വഹിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :